റിയാദ്: ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനിടയില്‍ യുവാക്കളും കുട്ടികളും പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൃത്യമായ ജാഗ്രതയും മുന്‍കരുതലുകളും എടുക്കണമെന്ന് യാന്മ്പുവിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷന് ആവശ്യപ്പെട്ടു.
വ്യക്തികള്‍ക്കുണ്ടാകുന്ന പൊള്ളലുകള്‍ക്കും ശാരീരിക വൈകല്യങ്ങള്‍ക്കും പുറമെ പൊതുസ്ഥലങ്ങളിലോ വീടുകളിലോ വിശ്രമകേന്ദ്രങ്ങളിലോ പടക്കങ്ങളുടെ ഉപയോഗം മൂലം വലിയ തീപിടുത്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കരണമായേക്കാമെന്നും സിവില്‍ ഡിഫന്‍സ് കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റുകള്‍ നിരീക്ഷിക്കാനും അപകടകരമായ സ്ഫോടനമുണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ വില്‍ക്കാനുള്ള ശ്രമങ്ങളെ തടയാന്‍ സിവില്‍ ഡിഫന്‍സ് ബന്ധപ്പെട്ട എല്ലാ അധികാരികളോടും ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ സ്ഫോടക വസ്തുക്കള്‍ വാങ്ങുന്നത് തടയാന്‍ ശ്രമിക്കണമെന്നും മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്
Content Highlights: Ramadan 2022 Celebration
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..