മനാമ: ദാറുല്‍ ഈമാന്‍ ഖുര്‍ആന്‍ പഠന കേന്ദ്രം മലയാളം വിഭാഗം റിഫാ ഏരിയ, വനിതാ വിഭാഗം നടത്തിയ ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി വനിതകള്‍ പങ്കെടുത്ത പരീക്ഷയില്‍ ഫസീല മുസ്തഫ, ഷഹാന ഷംസുദ്ദീന്, നസ്ല ഹാരിസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനിലെ സൂറത്ത് മുസമ്മില്‍ അടിസ്ഥാനപ്പെടുത്തിയാണ് വിജ്ഞാന പരീക്ഷ നടത്തിയത്. റുഫൈദ റഫീഖ്, ഹസീബ ഇര്‍ഷാദ്, നസീറ ഷംസുദ്ദീന്, ഷൈമില നൗഫല്‍ എന്നിവര്‍ നേതൃത്വം നല്കി. പരീക്ഷയില്‍ പങ്കെടുത്തവരെ ഏരിയ പ്രസിഡന്റ് ബുഷ് റഹീം, സെക്രട്ടറി സൗദ പേരാമ്പ്ര എന്നിവര്‍ അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..