-
മനാമ: ബഹ്‌റൈന്‍ സാംസ സാംസ്‌കാരിക സമിതി, കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു. ജിജോ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് മനീഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിര്‍മ്മല ജേക്കബ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ക്വിസ് മത്സരം നടന്നു. ക്വിസ് മാസ്റ്റര്‍ വത്സരാജന്‍ കുയമ്പില്‍ കുട്ടികള്‍ക്ക് ആനുകാലികം, കേരളം, ഇന്ത്യ എന്നീ വിഷയങ്ങള്‍ സ്പര്‍ശിച്ചു കൊണ്ട് ലളിതവും, വിജ്ഞാനപ്രദവുമായ ചോദ്യങ്ങളും വിശദീകരണവും നല്‍കി. ഇന്‍ഷാ റിയാസ്, സിതാര മുരളീകൃഷ്ണന്‍, ബ്രൈറ്റ് മേരി സന്തോഷ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യഅതിഥി ബഹ്റൈനിലെ സാമുഹ്യ, പ്രവര്‍ത്തകനും വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടറും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡും ആയ സുധീര്‍ തിരുനിലത്ത് കുട്ടികള്‍ക്ക് ട്രോഫിയും, പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കി.
എന്‍.ഈ.സി.സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ രൂപേഷ് കണ്ണൂര്‍ പങ്കെടുത്തു. ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഉപദേശക സമിതി അംഗങ്ങളായ ബാബു മാഹി, മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സിതാര നന്ദി പ്രകാശിപ്പിച്ചു.
വിജയികള്‍ : ജൂനിയര്‍ വിഭാഗം ഒന്നാം സ്ഥാനം : അന്‍വിയ മേരി സാബു, രണ്ടാംസ്ഥാനം :ആഷ്വിന്‍ സാബു ആഗസ്റ്റിന്‍, മൂന്നാം സ്ഥാനം : അഹ്സാന്‍ അനസ്
സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം : ദക്ഷിണ മുരളീകൃഷണന്‍, രണ്ടാം സ്ഥാനം റിഫ റിയാസ്, മൂന്നാംസ്ഥാനം :അദ്‌നാന്‍ അനസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..