ഖത്തര്‍ മലയാളി  ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മെഗാമീറ്റ്


ദോഹ:റിയാദ് മെഡിക്കല്‍ സെന്റര്‍ അവതരിപ്പിക്കുന്ന ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സ് (ക്യു.എം.ഐ) കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് ഔര്‍ ഷോപ്പീ ഓണ്‍ലൈനുമായി സഹകരിച്ച് ഒക്ടോബര്‍ 14 വെള്ളിയാഴ്ച ദോഹയിലെ മില്ലേനിയം പ്ലാസ ഹോട്ടലില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശിഷ്ടാതിഥിയായി പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ക്യൂ ബോക്‌സ്, ക്യൂ.ഐ.സി.ബി, ഫാര്‍ ഈസ്റ്റ്, ഏഷ്യന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ സഹകരിക്കുന്നുണ്ട്.

ഖത്തറിലെ മലയാളി യൂട്യൂബര്‍മാര്‍ക്കായി ഒരു ഓണ്‍ലൈന്‍ കമ്യൂണിറ്റിയുടെ ആവശ്യകത തിരിച്ചറിഞ്ഞ് യുട്യൂബര്‍മാരായ ലിജി അബ്ദുള്ള, ഷാന്‍ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സ്.

അംഗങ്ങള്‍ക് വ്‌ലോഗിംഗ് ഉപകരണങ്ങള്‍ പരിചയപ്പെടുത്തുക, വ്‌ലോഗിംഗ് വിഷയങ്ങളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, യു ട്യൂബ് ലൈവ് ഓപ്ഷന്‍ എങ്ങനെ ഉപയോഗിക്കാം, കുക്കറി വീഡിയോകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സംശയങ്ങള്‍ക്ക് മറുപടി തുടങ്ങിയ സാങ്കേതികവും അല്ലാത്തതുമായ നിരവധി വിഷയങ്ങളെക്കുറിച്ച് മെമ്പര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

അണ്‍ലോക്കിംഗ് ദ സെലിബ്രിറ്റി ഇന്‍ഫ്‌ലുവന്‍സര്‍ എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പാണ് വെള്ളിയാഴ്ച് നടക്കുന്ന രണ്ടാമത് മെഗാ മീറ്റിലെ പ്രധാന പരിപാടി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ശില്‍പശാലയായിരിക്കും ഇതെന്ന് സംഘാടകര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി മൂലം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, യാത്രകള്‍, വ്‌ലോഗിങ് തുടങ്ങിയവ നിര്‍ത്തിയവരോ, പിന്നോക്കം പോയവരോ ആയ അംഗങ്ങള്‍ക്ക് വീണ്ടും ഊര്‍ജസ്വലതയോടെ തിരിച്ചു വരുന്നതിന് ഈ കൂടിച്ചേരല്‍ ഗുണം ചെയ്യും എന്ന് സംഘാടകര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി 77972255, 50231123 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Content Highlights: Doha Qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented