ഖത്തര്‍- ഉഗാണ്ട ക്രിക്കറ്റ് പരമ്പരയ്ക്ക് ഫെബ്രുവരി 11ന് തുടക്കമാകും


Photo: gettyimages.in

ദോഹ: ഖത്തറും ഉഗാണ്ടയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഫെബ്രുവരി 11ന് തുടക്കമാവും. രണ്ട് ഏകദിനവും മൂന്ന് ട്വന്റി20 മല്‍സരങ്ങളുമുള്ള പരമ്പര ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

ദ്വിരാഷ്ട്ര സീരീസിനായി ഉഗാണ്ടന്‍ ടീം തിങ്കളാഴ്ച്ച ഖത്തറിലെത്തുമെന്ന് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓപ്പറേഷന്‍സ് മാനേജര്‍ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു. ഫെബ്രുവരി 11ന് പ്രസിഡന്റ് ഇലവനുമായാണ് ആദ്യ ഏക ദിന മല്‍സരം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മല്‍സരം വൈകീട്ട് 5.40ന് അവസാനിക്കും.

ഫെബ്രുവരി 12, 13, 15 തിയ്യതികളിലായാണ് ഖത്തര്‍ ടീമുമായുള്ള ട്വന്റി 20 മല്‍സരങ്ങള്‍ നടക്കുക. വൈകീട്ട് 6 മുതല്‍ രാത്രി 9.30വരെയാണ് ട്വന്റി20 മല്‍സരങ്ങള്‍ നടക്കുക. ഖത്തറിലെ മല്‍സരങ്ങള്‍ക്കു ശേഷം ഉഗാണ്ടന്‍ ടീം ഇന്ത്യയിലേക്കു തിരിക്കും.

കരുത്തരായ ടീമുകള്‍ക്കെതിരായ മല്‍സരം തങ്ങളുടെ യുവതാരങ്ങള്‍ക്ക് പുതിയ അനുഭവ സമ്പത്ത് നല്‍കുമെന്ന് ഖത്തറിലേക്കു പുറപ്പെടും മുമ്പ് ഉഗാണ്ടന്‍ ടീം ക്യാപ്റ്റന്‍ ബ്രയാന്‍ മസാബ പറഞ്ഞു. ഐസിസി അംഗീകൃത ട്വന്റി20 മല്‍സരങ്ങള്‍ ടീമിന്റെ റാങ്കിങ് വര്‍ധിപ്പിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Qatar-Uganda cricket series to start on February 11

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented