ദോഹ: കൊറോണയുമായി ബന്ധപ്പെട്ട് ജോലി സ്ഥലങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാക്കുക ഉള്‍പ്പെടെ നേരത്തേ എടുത്ത തീരുമാനം രണ്ടാഴ്ച്ച കൂടി തുടരും. ഏപ്രില്‍ 16 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് തീരുമാനം ബാധകമാവുക. ബസ്സുകളില്‍ തൊഴിലാളികളുടെ എണ്ണം പകുതിയാക്കുക, ഭക്ഷണ ശാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തുടര്ന്നുകൊണ്ടുപോവും.
രാജ്യത്തെ നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സ്വഭാവത്തിലുള്ള കോണ്‍സുലാര്‍ സര്‍വീസുകളും പാസ്പോര്‍ട്ട് സര്‍വീസുകളും മാത്രമേ അനുവദിക്കൂ എന്ന് എംബസി ഇറിയിച്ചു. ഇതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം.
അപ്പോയിന്മെന്റുകള്ക്ക് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകീട്ട് 5 വരെയും ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. 66987205, 66931380, 66851998 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പറുകള്‍. ഈ നമ്പറുകളില്‍ വാട്ട്സാപ്പ് മുഖേനയും ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..