സാമൂഹിക മുന്നേറ്റത്തിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യം- നജീബ് കാന്തപുരം


.

ദോഹ : സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ പുതു തലമുറയെ സജ്ജമാക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൂട്ടായ പരിശ്രമത്തിലൂടെയുള്ള സമൂഹിക മുന്നേറ്റങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുളളൂ എന്നും നജീബ് കാന്തപുരം എം.എല്‍.എ പ്രസ്താവിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ അദ്ദേഹം ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

ചടങ്ങില്‍ പെരിന്തല്‍മണ്ണയില്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ പരിശീലന പരിപാടിയായ ക്രിയ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ക്യു.കെ.ഐ.സി വാഗ്ദാനം ചെയ്തു. പ്രവര്‍ത്തകരുമായി അദ്ദേഹം സൗഹൃദം പങ്കിട്ടു.

മുജീബ് റഹ്‌മാന്‍ മിശ്കാത്തി അധ്യക്ഷനായ ചടങ്ങില്‍ സ്വലാഹുദ്ധീന്‍ സ്വലാഹി സ്വാഗതവും, ഉമര്‍ സ്വലാഹി നന്ദിയും പറഞ്ഞു. ക്യു.കെ. ഐ.സിയുടെ ഉപഹാരം ഉസ്മാന്‍ വിളയൂര്‍ സമ്മാനിച്ചു. ഉമര്‍ ഫൈസി, ഒ.എ കരീം, സലീം നാലകത്ത്, ഫാറൂഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Content Highlights: Qatar, Reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented