-
ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അധികൃതര്‍. വ്യക്തികള്‍ക്ക് ക്വാറന്റീന് ചെലവാകുന്ന ഏറ്റവും കുറഞ്ഞ തുക 3758 ഖത്തര്‍ റിയാലാണ്.
പുറത്ത് നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ സ്വന്തം ചെലവില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുകയും 14 ദിവസം ക്വാറന്റീനില്‍ കഴിയുകയും ചെയ്യണമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ആഗസ്ത് 1 മുതല്‍ കോവിഡ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യയില്‍ ഇപ്പോഴും കോവിഡ് വലിയ തോതില്‍ വ്യാപനം തുടരുന്നതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയത്ത് മടങ്ങാനാവുമോ എന്ന് വ്യക്തമല്ല.
മടങ്ങിവരുന്ന പ്രവാസികള്‍ക്കും രാജ്യത്തെ പൗരന്മാര്‍ക്കും വിവിധ ഹോട്ടല്‍ പാക്കേജുകള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് വിഭാഗവും ദേശീയ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിയുമായ ഡിസ്‌കവര്‍ ഖത്തറാണ് പ്രസിദ്ധീകരിച്ചത്. നിശ്ചിത ഹോട്ടലുകളില്‍ മാത്രമാണ് ക്വാരന്റീന്‍ അനുവദിക്കുക. ഹോം ക്വാറന്റീന്‍ അനുവദനീയമല്ല.
ഡിസ്‌കവര്‍ ഖത്തര്‍ വഴിയാണ് ഹോട്ടല്‍ ബുക്കിങ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവ ഉള്‍പ്പെടെയാണ് ഹോട്ടല്‍ ബുക്കിങ് പാക്കേജ്. ഭക്ഷണം ഹോട്ടല്‍ മുറിയുടെ വാതില്‍ക്കല്‍ എത്തിക്കും. നേരിട്ടുള്ള ബന്ധുക്കളെ മാത്രമെ ഒരു മുറി പങ്കിടാന്‍ അനുവദിക്കൂ. മുറിക്ക് പുറത്തുപോകുന്നതിനോ മുറി വിട്ട് മറ്റുള്ളവരെ കണ്ടുമുട്ടുന്നതിനോ പുറത്തു നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനോ അനുവദിക്കില്ലെന്നും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് ക്വാറന്റീനായി സജ്ജീകരിച്ചിട്ടുള്ളത്. കുടുംബത്തിന് 5417 റിയാലാണ് ഏറ്റവും കുറഞ്ഞ തുക. ത്രീസ്റ്റാര്‍ ഹോട്ടലിന്റേതാണ് ഈ നിരക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..