കണ്‍വെന്‍ഷനും സ്വീകരണവും സംഘടിപ്പിച്ചു 


സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കൺവെൻഷനിൽ നിന്ന്

ദോഹ: ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഫാസിസ്റ്റുകള്‍ ഭീകരനായാട്ട് നടത്തുമ്പോഴും അനീതിക്കെതിരെ വനിതകളുള്‍പ്പെടെയുള്ളവരുടെ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവരുന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശ നല്‍കുന്നുണ്ടെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയംഗം മുഹമ്മദലി കണ്ണാട്ടി. സോഷ്യല്‍ ഫോറം മര്‍ഖിയ ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തിന്റെ മൂക്കിന് നേരെ ചൂണ്ടുവിരലുയര്‍ത്തി പ്രതിരോധം തീര്‍ക്കുന്ന അഫ്രീനും,ആയിഷ റെനയു,മുസ്ഖാന്‍ ഖാനുമെല്ലാം അക്രമികളുടെ അന്ത്യം വിദൂരമല്ല എന്ന സന്ദേശമാണ് നല്‍കുന്നത് .

സോഷ്യല്‍ ഫോറം അംഗത്വം എടുത്ത പുതിയ പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണ ചടങ്ങ് സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി ഷാജഹാന്‍ ആലുവ ഉദ്ഘടനം ചെയ്തു.കണ്‍വെന്‍ഷനോടനുബന്ധിച്ച് സൈഫുദ്ധീന്‍ തലശ്ശേരി ഒരുക്കിയ ചരിത്ര കോളാഷ്, നജീബ് റഹ്‌മാന്‍, സൈഫുദ്ധീന്‍ എന്നിവരുടെ ഗാനലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു.

ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നോര്‍ത്ത് മേഖല പ്രസിഡന്റ് ഫസല്‍ അഹമ്മദ്, മൂസ, ജംഷാദ്, ഷഹീം എന്നിവര്‍ സംബന്ധിച്ചു. മര്‍ഖിയ ബ്ലോക്ക് പ്രസിഡന്റ് അസ്സിം ഇബ്രാഹിം കൊടിയില്‍ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി മുനീര്‍ കൊണ്ടോട്ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനറും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ഉമര്‍പുന്നപ്ര നന്ദിയും പറഞ്ഞു.

Content Highlights: Qatar Indian Social Forum Convention

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented