വെളിച്ചം മുപ്പതാം മൊഡ്യൂള്‍ പ്രകാശനം ചെയ്തു.


മശ്ഹൂദ് തിരുത്തിയാട്, റോഷിക് ചേന്ദമംഗല്ലൂരിനു ആദ്യകോപ്പി നൽകി പ്രകാശന കർമം നിർവഹിക്കുന്നു. അബ്ദുൽ ലത്തീഫ് നല്ലളം, സിറാജ് ഇരിട്ടി എന്നിവർ സമീപം.

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ അവസാന മൊഡ്യൂള്‍ (മൊഡ്യൂള്‍ 30) സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാിധ്യവും പ്രവാസി കോഓര്‍ഡിനേഷന്‍ സമിതി കവീനറുമായ മശ്ഹൂദ് തിരുത്തിയാട്, റോഷിക് ചേന്ദമംഗല്ലൂരിനു ആദ്യകോപ്പി നല്‍കി പ്രകാശനകര്‍മം നിര്‍വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഫീസിലും ഓണ്‍ലൈനിലുമായി നടന്ന പരിപാടി ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷനായിരുു. മുജീബ് കുനിയില്‍, ഡോ. റസീല്‍, ഉമര്‍ ഫാറൂഖ്, മുഹമ്മദ് ഷൗലി, റഷീദ് കണ്ണൂര്‍, സുഹറ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2015ല്‍ ആരംഭിച്ച വെളിച്ചം രണ്ടാം ഘട്ടം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണു പൂര്‍ത്തിയാവുന്നത്. കൂടുതല്‍ പുതുമകളോടെയും വൈവിധ്യങ്ങളോടെയും വെളിച്ചം മൂന്നാം ഘട്ടം 2021 സെപ്റ്റംബര്‍ മാസം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുപ്പതാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ ഏരിയ കോ-ഓഡിനേറ്റര്‍മാരില്‍ നിന്നോ മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തു നിന്നോ കൈപ്പറ്റാവുന്നതാണെന്ന ചീഫ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ശൗലി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70011413/ 74421250/ 55338432/ 77040101 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented