സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നടപടി; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ വകുപ്പ്‌


-

ദോഹ: മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള ഒത്തുചേരലുകള്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി ഖത്തര്‍. കുടുംബ ഒത്തുചേരലുകളും മറ്റു സാമൂഹ്യ ഒത്തുകൂടലുകളും ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കിയതായി ഖത്തര്‍ ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.

മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള കുടുംബങ്ങളുടെ ഒത്തുകൂടലുകളും മറ്റ് സാമൂഹിക കൂടിച്ചേരലുകളും ഖത്തറില്‍ ബലിപെരുന്നാള്‍ സമയത്ത് വലിയ തോതില്‍ കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതായി നാഷനല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. ഇത് ഈദുല്‍ ഫിത്വര്‍ സമയത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈദുല്‍ ഫിത്വര്‍ സമയത്ത് രാജ്യത്ത് കോവിഡ് വ്യാപനം വലിയ തോതില്‍ വര്‍ധിച്ചിരുന്നു.

സ്വദേശികളും വിദേശികളുമായ പ്രൊഫഷനലുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ രോഗം വ്യാപിച്ചതെന്ന് വ്യാഴാഴ്ച്ച വൈകീട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതില്‍ തന്നെ യുവാക്കള്‍ക്കിടയിലാണ് കൂടുതല്‍ രോഗവ്യാപനം. വരുന്ന ഏതാനും ദിവസം കോവിഡ് വ്യാപനം കൂടിയാല്‍ നിയന്ത്രണം നീക്കുന്നതിന്റെ നാലാംഘട്ടം നീട്ടിവയ്ക്കേണ്ടി വരും. നിലവിലെ തീരുമാനപ്രകാരം സപ്തംബറിലാണ് നാലാംഘട്ടം ആരംഭിക്കേണ്ടത്. സ്‌കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയില്‍ മാസ്‌ക്ക് ധരിക്കേണ്ടിവരുമെന്ന് അല്‍ ഖാല്‍ പറഞ്ഞു. മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പോകുന്നവരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഹനങ്ങളില്‍ പുറത്തുപോവുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരില്‍ കൂടാന്‍ പാടില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, കുടുംബങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കണമെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented