സന്തോഷ് ട്രോഫി താരം പിഎന്‍ നൗഫല്‍ തിരുവമ്പാടിക്ക് സ്വീകരണം നല്‍കി


.

ദോഹ: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫല്‍ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തിരുവമ്പാടി വെല്‍ഫെയര്‍ കമ്മറ്റിയും (ക്യു.ടി.ഡബ്ല്യു.സി) സ്‌കൈ വേ ഗ്രൂപ്പും കെന്‍സ ഗ്രൂപ്പും ചേര്‍ന്ന് സ്വീകരണം നല്‍കി.

സഫാരി മാളില്‍വെച്ച് നടന്ന ചടങ്ങില്‍ ക്യു.ടി.ഡബ്ല്യു.സി ജനറല്‍ കണ്‍വീനര്‍ ഷംസുദ്ധീന്‍ സ്‌കൈ വേ സ്വാഗതം ആശംസിച്ചു. സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. തന്റെ ഗ്രാമത്തിലെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരാധീനതകള്‍ക്കിടയിലും കായിക ലോകത്തെ തന്റെ സ്വപ്നങ്ങള്‍ക്ക് പിറകെ ഓടി അവസാനം കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ നൗഫല്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇനിയും ഒട്ടേറെ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാമെന്നും പ്രവാസികള്‍ അതിനു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഐസിബിഎഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍ മുഖ്യാതിഥിയായിരുന്നു. കായിക മേഖലയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ നൗഫലിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .ക്യുടിഡബ്ല്യുസി പ്രസിഡന്റ് ഷാജുദ്ധീന്‍ സുബൈബാസ് അധ്യക്ഷത വഹിച്ചു. കേരളീയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ച നൗഫലിനെ ഭാരവാഹികളായ സിദ്ദീക്ക് കെന്‍സ, സുനില്‍ പി എം എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു, ഖത്തര്‍ വേള്‍ഡ് കപ്പ് ഒഫീഷ്യല്‍ ഫുട്‌ബോള്‍ ആയ രിഹല നൗഫലിന് ഉപഹാരമായി നല്‍കി. തന്റെ നാടും നാട്ടുകാരും ഖത്തര്‍ പ്രവാസികളും തനിക്കു നല്‍കിയ സ്വീകരണത്തിനു നൗഫല്‍ നന്ദി രേഖപ്പെടുത്തി.

ചടങ്ങില്‍, ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പിന് ആശംസകള്‍ അര്‍പ്പിച്ചു സംവിധായകന്‍ മുഹ്സിന്‍ തളിക്കുളം സംവിധാനം ചെയ്ത ഗ്രീറ്റിംഗ് ഫോര്‍ ദി ഫിഫ വേള്‍ഡ് കപ്പ് 2022 എന്ന ആശംസാ ഗാനത്തിന്റ്‌റെ റിലീസിംഗ് പി എന്‍ നൗഫല്‍ നിര്‍വഹിച്ചു.

പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സൈനും ആബിദീന്‍, മുഹമ്മദ് ഷാദില്‍ എന്നീ വിദ്യാര്‍ത്ഥികളേ അനുമോദിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ റഹൂഫ് കൊണ്ടോട്ടി,അമീന്‍ എം എ കൊടിയത്തൂര്‍, അര്‍ ജെ രതീഷ്, സക്കീര്‍ നൈസ് വാട്ടര്‍, ക്യുടിഡബ്ല്യുസി വൈസ് പ്രസിഡന്റ് സുനില്‍ പി എം തുടങ്ങിയവര്‍ സംസാരിച്ചു തുടര്‍ന്ന് ഖത്തറിലെ കലാകാരന്‍മാരായ ഫാസില്‍ റഹ്മാന്‍, ഹിബ ബദറുദ്ധീന്‍ , ഹനീസ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ഒരുക്കിയ ഗാനവിരുന്നും കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. എര്‍ ജെ ഷിഫിന്‍, അര്‍ ജെ ജാസ്സിം എന്നിവര്‍ ആങ്കറിംഗ് നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇല്യാസ് ചോലക്കല്‍ നന്ദി രേഖപ്പെടുത്തി.

Content Highlights: doha, santhosh trophy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented