ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് കാത്തിരിക്കുന്നത് വന്‍ പിഴയെന്ന് ഖത്തര്‍ അധികൃതര്‍


ജാഫറലി പാലക്കോട്

.

ദോഹ: 'ഫിഫ ലോകകപ്പ് ഖത്തര്‍ 2022' സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള എ-റിംഗ്, ബി-റിംഗ് റോഡുകളിലും തെരുവുകളിലും ഉച്ചയ്ക്ക് 12 മുതല്‍ പുലര്‍ച്ചെ 2 വരെ കര്‍ശനമായ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ മാസം അവസാനം വരെ എല്ലാ വെള്ളിയാഴ്ചകളിലും, നവംബര്‍ ഒന്ന് മുതല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെയുള്ള എല്ലാ ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് 500 ഖത്തറി റിയാല്‍ പിഴ ചുമത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി.

രണ്ട് റോഡുകളിലും പൊതു, സ്വകാര്യ ഗതാഗതം നിയന്ത്രിക്കുമെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റിയുടെ ടെക്നിക്കല്‍ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല പറഞ്ഞു. അതോടൊപ്പം, ലോകകപ്പ് സ്റ്റേഡിയങ്ങളുടെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ വാഹന ഗതാഗതം നിയന്ത്രിക്കും.

വാഹന ഗതാഗത നിയന്ത്രണ നടപടികള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സ്റ്റേഡിയങ്ങളിലേക്കും സെന്‍ട്രല്‍ ദോഹയിലേക്കും സുഗമമായി സഞ്ചരിക്കാന്‍ സഹായകമാക്കുമെന്ന് ഖാലിദ് അല്‍ മുല്ല വിശദീകരിച്ചു.

നവംബര്‍ 1 മുതല്‍ സെന്‍ട്രല്‍ ദോഹയില്‍ വെഹിക്കിള്‍ പ്ളേറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കും. വടക്ക് അല്‍ ഖഫ്ജി സ്ട്രീറ്റ് മുതല്‍ പടിഞ്ഞാറും തെക്കും സി-റിങ് റോഡും കിഴക്ക് കോര്‍ണിഷ് സ്ട്രീറ്റ് വരെയുമായിരിക്കും വെഹിക്കിള്‍ പ്ളേറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കുക.

നിലവില്‍ ഒക്ടോബര്‍ 28 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെ പരീക്ഷിക്കുന്ന പദ്ധതി പ്രകാരം, ജനറല്‍ ട്രാന്‍സ്പോര്‍ട്ട് പ്‌ളേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് പ്ളേറ്റുകളും ഉള്ള വാഹനങ്ങള്‍ സെന്‍ട്രല്‍ ദോഹയില്‍ നിന്ന് വഴിതിരിച്ചുവിടുന്നുണ്ട്. ടൂര്‍ണമെന്റ് ദിവസങ്ങളില്‍ ഇത് എല്ലാ ദിവസവും പ്രാവര്‍ത്തികമാക്കും.

ഒരു വാഹനം മാത്രമുള്ള ആളുകളെയും, പൊതുഗതാഗത വാഹനങ്ങളെയും, അടിയന്തര സേവനങ്ങളെയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പ്രാദേശിക അധികാരികള്‍ പിഴ ചുമത്തും.

എ-റിംഗ് റോഡിന് ഒരു പ്രത്യേക ബസ്, ടാക്സി ലൈന്‍ ഉണ്ട്. ബസ്, ടാക്സി ലൈന്‍ ഉപയോഗിക്കുന്നതിന് അധികാരമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തും. ടൂര്‍ണമെന്റ് വരെ എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ മാത്രമേ പാത തുറക്കുകയുള്ളൂ. ടൂര്‍ണമെന്റ് നടക്കുന്ന ദിവസങ്ങളില്‍ 24 മണിക്കൂറും ബസുകളും ടാക്സികളും മാത്രമായിരിക്കും ഈ പാത ഉപയോഗിക്കുക.

വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും ക്രമീകരിക്കുന്നതിന് അല്‍ തുമാമ, ഖലീഫ ഇന്റര്‍നാഷണല്‍, ലുസൈല്‍, അല്‍ ജനൂബ് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ഗതാഗതം നിയന്ത്രിക്കും. ഈ വേദികള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരെ ഇതര റൂട്ടുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കും.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെ കാല്‍നടയാത്രക്കാര്‍ക്കു മാത്രമായിരിക്കും കോര്‍ണിഷ് റോഡ്. റാസ് ബു അബൗദ്, അല്‍ മിന, അല്‍ സെയ്ഫെന്‍, അമിരി ദിവാന്‍, അല്‍ മഹാ, ബര്‍സാന്‍, ഷെറാട്ടണ്‍ എന്നീ കവലകളില്‍ കോര്‍ണിഷ് റോഡില്‍ നിന്ന് വാഹനങ്ങള്‍ തിരിച്ചുവിടുമെന്നും ഫസ്റ്റ് ലെഫ്റ്റനന്റ് അല്‍ മുല്ല പറഞ്ഞു.

കോര്‍ണിഷ് റോഡിന്റെ എല്ലാ വശങ്ങളിലും പുറത്തേക്കും അകത്തേക്കും കടക്കുന്നതിന് ബദല്‍ സംവിധാന കവാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അടച്ചുപൂട്ടലും വഴിതിരിച്ചുവിടലും പ്രയാസമുണ്ടാക്കുകയും ബാധിച്ചവര്‍ക്കും പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) വെബ്സൈറ്റ് വഴി പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിക്കാമെന്നും അല്‍ മുല്ല ചൂണ്ടിക്കാട്ടി.

Content Highlights: Qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented