ദോഹ: തൊഴിലുടമകളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലും റിക്രൂട്ട്മെന്റ് ഓഫീസുകളെ നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ ലംഘിച്ചതിനാലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട് ചെയ്യുന്ന നാല് ഓഫീസുകള്‍ അടച്ചുപൂട്ടിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.അല്‍-തഖദ്ദും മാന്‍പവര്‍, ഗോള്‍ഡന്‍ ഏറോ മാന്‍പവര്‍, ഗ്രീന്‍ ലാന്‍ഡ് മാന്‍പവര്‍, സിറ്റി ജോബ്സ് എന്നീ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
തൊഴില്‍, റിക്രൂട്ട്മെന്റ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ പരിശോധന കാമ്പെയ്നുകള്‍ നടത്തുന്നത് തുടരുകയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.റിക്രൂട്ട്മെന്റ് ഓഫീസുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഹോട്ട്ലൈന്‍ നമ്പറായ 40288101 വഴിയോ info@mol.gov.qa എന്ന ഇ-മെയില്‍ വഴിയോ അറിയിക്കാന്‍ മന്ത്രാലയം എല്ലാ പൗരന്മാരോടും പ്രവാസികളോടും അഭ്യര്‍ത്ഥിച്ചു.
Content Highlights: qatar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..