ഖത്തര്‍ 2022 ലോഗോയുള്ള പ്രത്യേക വാഹന നമ്പറുകള്‍ ലേലം ചെയ്യാന്‍ ഒരുങ്ങി ട്രാഫിക് വകുപ്പ്


പ്രതീകാത്മക ചിത്രം

ഖത്തര്‍: മെട്രാഷ്2 ആപ്പിലൂടെ ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പറുകള്‍ക്കായി ഖത്തര്‍ ട്രാഫിക് വിഭാഗം ഇലക്ട്രോണിക് ലേലം സംഘടിപ്പിക്കാനൊരുങ്ങുന്നു. പ്രത്യേക നമ്പറുകള്‍ക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലം 2022 മെയ് 22 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് മെയ് 25 ന് രാത്രി 10 മണിക്ക് സമാപിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ലോകകപ്പിന്റെ ലോഗോ അടങ്ങിയതായിരിക്കും ഈ പ്രത്യേക നമ്പര്‍ പ്ളേറ്റുകള്‍. വെവ്വേറെ സെക്യൂരിറ്റി ഡിപ്പോസിറ്റുകളോടെ നമ്പറുകളെ ഒരുവിഭാഗമായി ഉള്‍പ്പെടുത്തിയായിരിക്കും പ്ളേറ്റുകള്‍.അവസാന കാല്‍മണിക്കൂറില്‍ ലേലം വാശിയേറിയതായാല്‍ ആ നമ്പറിനായി മാത്രം സമയം മറ്റൊരു കാല്‍മണിക്കൂറിലേക്ക് നീട്ടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അവസാന ലേലത്തിന്റെ അവസാന കാല്‍ മണിക്കൂര്‍ വരെ ഈ പ്രക്രിയ തുടരും.

ലേല വ്യവസ്ഥ അനുസരിച്ച്, ലേലത്തില്‍ വിജയിക്കുന്ന വ്യക്തി പരമാവധി 4 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണം. ലേലം വിളിക്കുന്നയാള്‍ പണമടയ്ക്കുന്നതില്‍ നിന്ന് പിന്മാറിയാല്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക നഷ്ടപ്പെടും. ലേലത്തില്‍ പങ്കെടുക്കുന്ന ആള്‍ ഒന്നില്‍ കൂടുതല്‍ പ്രത്യേക നമ്പറുകള്‍ നേടിയാല്‍, എല്ലാ നമ്പറുകള്‍ക്കും പണം നല്‍കിയതിന് ശേഷം മാത്രമേ അവര്‍ക്ക് നമ്പര്‍ അനുവദിച്ചുനല്‍കുകയുള്ളൂ. പ്രത്യേക നമ്പറുകള്‍ക്കുള്ള പണം ചെക്ക് വഴിയോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അടക്കാവുന്നതാണ്.

Content Highlights: qatar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented