-
ദോഹ: പ്രഥമ ഖിയ അന്താരാഷ്ട്ര ഫുട്സല്‍ ടൂര്‍ണമെന്റ് ഫൈനലില്‍ അല്‍ മര്‍ഖിയയെ 6-1 ന് പരാജയപ്പെടുത്തി അല്‍ ഹിലാല്‍ ജേതാക്കളായി. 20 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഗ്രാന്‍ഡ് ഫിനാലെയോടെ സമാപിച്ചു. കായിക രംഗത്ത് ഇന്ത്യ - ഖത്തര്‍ ബന്ധം ഊഷ്മളമാക്കുക, ഖത്തര്‍ 2022 നു ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സ്‌പോര്ട്‌സ്‌ന്റെയും ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് ഖിയ ഇന്‍ര്‍നാഷണല്‍ ഫുട്‌സാല്‍ ടൂര്‍ണമെന്റ് നടന്നത്.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഡോ. മോഹന്‍ തോമസ് (പ്രസിഡന്റ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍), പി.എന്‍.ബാബുരാജന്‍ (പ്രസിഡന്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍), സിയാദ് ഉസ്മാന്‍ (പ്രസിഡന്റ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം). മുഹമ്മദ് ഹുസൈന്‍ അബ്ദുല്ല (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍), ഖാലിദ് ഫഖ്റൂ (ഖത്തര്‍ എനര്‍ജി), റാഷിദ് അല്‍ നുഐമി, അബ്ദുല്ല സാലിഹ്, ഇബ്രാഹിം മുഹമ്മദ്, അബ്ദുള്‍റഹ്മാന്‍ ഫഖ്റൂ, അബ്ദുള്‍ റഹ്മാന്‍ അല്‍ ഹമാദി, സഫീര്‍, വര്‍ക്കി ബോബന്‍, രാജേഷ് കണ്ണന്‍ (ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍) സാബിത്ത് ഷഹീര്‍ (ഐസിബിഎഫ്) ബെന്‍സണ്‍ (ഉഗാണ്ടന്‍ കമ്മ്യൂണിറ്റി), അഷ്‌റഫ് സിദ്ദീഖി, ഖൈസര്‍ (പാകിസ്താന്‍ കമ്മ്യൂണിറ്റി), അന്‍വര്‍ ഹുസൈന്‍ (റേഡിയോ മലയാളം), സുഹൈര്‍ ആസാദ് (ലാന്‍ഡ് റോയല്‍) നിശാന്ത് (മീഡിയ വണ്‍), സലിം (ക്ലിക്കണ്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ചാമ്പ്യന്മാരായ അല്‍ ഹിലാല്‍ ടീം അംഗങ്ങള്‍ക്ക് ഡോ. ദീപക് മിത്തല്‍ വിന്നേഴ്സ് ട്രോഫിയും അല്‍ മര്‍ഖിയയ്ക്ക് റണ്ണേഴ്സ് അപ്പ് ട്രോഫി ഖിയ പ്രസിഡന്റ് ഇ പി അബ്ദുറഹിമാനും സമ്മാനിച്ചു. വിജയികള്‍ക്ക് സമ്മാനത്തുകയായി 10,000 റിയാല്‍ സമ്മാനമായി നല്‍കിയപ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 റിയാല്‍ സമ്മാനമായി ലഭിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..