ഇന്ത്യൻ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബീൽ സമദ് കുട്ടികളോട് സംസാരിക്കുന്നു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം, കരിയർ കോച്ച് മുബാറക്ക് മുഹമ്മദ് എന്നിവർ വേദിയിൽ.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് ക്ലബ്, ഇന്‍സൈറ്റ് ഖത്തര്‍ എന്നിവ സംയുക്തമായി 'ആസ്പയര് ഹൈ' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരിപാടി സംഘടിപ്പിച്ചു. മദീന ഖലീഫയിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പരിപാടിയില്‍ പ്രവേശനം നല്‍കിയത്.
ഇത്തവണ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബീല്‍ സമദ് സിവില്‍ സര്‍വീസിന്റെ പ്രാധാന്യത്തെക്കുറിച്ചും സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. കരിയര്‍ കോച്ച് മുബാറക്ക് മുഹമ്മദ് കരിയര്‍, കോഴ്സ് എന്നിവ എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വിശദീകരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം സബീല്‍ സമദിന് ഉപഹാരം നല്കി. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് ചടങ്ങില്‍ വച്ച് സമ്മാനം നല്കി. വിദ്യാര്‍ത്ഥികളായ ഹുദ റഷീദ്, മുഫ്രിഹ് റഹ്മാന്, സിനാന് നസീര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..