
ബഹ്റൈൻ മേലാറ്റൂർ കൂട്ടായ്മയിലെ പ്രവർത്തകർ സമരരംഗത്തുള്ളവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ.
മനാമ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ബഹ്റൈനിലെ മേലാറ്റൂര്‍ കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സല്‍മാബാദില്‍ നടന്ന കൂട്ടായ്മ യോഗത്തില്‍ പ്രവര്‍ത്തകര്‍ പ്ലക്കാഡുകള്‍ ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യവും പ്രതിഷേധവും അറിയിച്ചത്.
യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു. മേലാറ്റൂരിനും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി മെയ് അവസാനവാരം കണ്വെന്ഷന് വിളിച്ച് വിപുലമായ കമ്മറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബഹ്റൈന്‍ പ്രവാസം അവസാനിച്ച് നാട്ടിലേക്ക് തിരിക്കുന്ന വാപ്പു ഉച്ചാരക്കടവിന് യാത്രയപ്പ് നല്‍കാനും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ റഫീഖ് ദാരിമി എടപ്പറ്റ പ്രാര്‍ത്ഥന നടത്തി. ഉബൈദുല്ല റഹ് മാനി ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ എടപ്പറ്റ, അഫ്സല് മേലാറ്റൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. സത്താര്‍, ഫാസില്‍ പുത്തന്‍കുളം, ജിസാന്‍ ചോലക്കുളം, സുഹൈല്‍ എടപ്പറ്റ, സാലിഹ് കല്ലാംപാറ ഏപ്പിക്കാട്, ഫിറോസ് കല്ലാംപാറ ഏപ്പിക്കാട്, ഉവൈസ് എടയാറ്റുര്‍, റസാഖ് മൂനാടി, അഷ്റഫ് മൂനാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
content highlights; protest against citizenship amendment act
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..