മനാമ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, പ്രവാസി പുനരധിവാസത്തിന് സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കുക, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുക, വിദേശങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കായി പ്രത്യേക ധനസഹായ പാക്കേജ് നടപ്പിലാക്കുക, വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ട് ദൈനംദിന യാത്രാ ചിലവുകള്‍ക്ക് പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് എംബസികള്‍ക്ക് കീഴിലുള്ള കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തുക, വിദേശങ്ങളിലേക്കുള്ള യാത്രകളുടെ പ്രശ്‌ന പരിഹാരത്തിന് നയതന്ത്ര ഇടപെടല്‍ നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രവാസി വെല്‍ഫെയര്‍ ഫോറം സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം ഓഗസ്റ്റ് 13 ന് ബഹ്‌റൈന്‍ സമയം വൈകുന്നേരം 4.30 ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും
കേരളത്തിലും വിദേശങ്ങളിലുമായി 10 സമരവേദികളില്‍ നടക്കുന്ന പ്രവാസി പ്രക്ഷോഭം യൂട്യൂബ് ലൈവ് വഴി പ്രക്ഷേപണം ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉല്‍ഘാടനം ചെയ്യുന്ന പ്രവാസി പ്രക്ഷോഭത്തില്‍ പ്രവാസി സംഘടനാ നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുക്കും. നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ അവകാശ പോരാട്ടത്തില്‍ മുഴുവന്‍ പ്രവാസികളും പങ്കാളികളാകാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് അഭ്യര്‍ത്ഥിച്ചു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..