പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനില്‍ പുതുതായി രൂപം കൊണ്ട, പുരോഗമന ചിന്താഗതിക്കാരായ കേരളത്തില്‍ നിന്നുള്ള പ്രൊഫഷണല്‍സ് രൂപം കൊടുത്ത പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം കെ സി എ ഹാളില്‍ മുന്‍ മന്ത്രിയും സാമ്പത്തിക വിദഗ്ധനും ആയ ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. എസ് എം ഇ ചെയര്മാന് ഡോ. അബ്ദുല്‍ഹസന്‍ അല്‍ ദൈരി, എസ് എം ഇ മെമ്പര്‍ ഡോ. അബ്ദുല്‍ റഹീം അല്‍ ഫക്രു, ഐ സി ആര് എഫ് ചെയര്മാന് ഡോ. ബാബു രാമചന്ദ്രന്, ബഹ്റൈന്‍ കേരളീയ സമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, പ്രവാസി കമ്മീഷന് അംഗം സുബൈര്‍ കണ്ണൂര്‍, പി പി എഫ് രക്ഷാധികാരി പി കെ ഷാനവാസ്, പി പി എഫ് ഭാരവാഹി റാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കലാമണ്ഡലം ജിദ്യ അണിയിച്ചൊരുക്കിയ നൃത്ത ശില്പത്തോടെയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്.
ഇ എ സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ: ശ്രീജിത് സ്വാഗതവും ഷേര്‍ളി സലിം നന്ദിയും പറഞ്ഞു. റഫീക്ക് അബ്ദുള്ള, ശാമിത സുരേന്ദ്രന്, ശ്രീജാ ദാസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് 'കേരളം അടിസ്ഥാന വികസനം സാധ്യതകളും വെല്ലുവിളികളും ' എന്ന വിഷയത്തില്‍ ഡോ. തോമസ് ഐസക്ക് പ്രസംഗിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് സാനി പോള്‍, വര്‍ഗ്ഗീസ് കാരക്കല്‍, ജോയ് വെട്ടിയാടന്‍, പ്രദീപ് പത്തേരി, സുധി പുത്തന്‍വേലിക്കര, ശ്രീജാ ദാസ് തുടങ്ങി നിരവധി പേര് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഡോ. കൃഷ്ണകുമാര്‍ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..