പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം സംഘാടക സമിതി യോഗം ആർക്കിടെക്ട് ജി.ശങ്കർ ഉദ്ഘാടനം ചെയ്യുന്നു
മനാമ : ബഹ്‌റൈനില്‍ പുതുതായി രൂപം കൊള്ളുന്ന പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം സംഘാടക സമിതി യോഗം രാജ്യാന്തര പ്രശസ്തനായ ആര്‍ക്കിടെക്ട് ജി.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സഗയയിലെ കെ.സി.എ. ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ: ശ്രീജിത് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എഞ്ചിനീയര്‍ ഇ എ.സലീം അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ ബഹ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയരക്റ്ററും പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം രക്ഷാധികാരിയുമായ ഷാനവാസ് ആശംസ നേര്‍ന്നു. രാഷ്ട്രീയ സാംസ്‌കാരിക ശരികളെ അടിസ്ഥാനമാക്കിയും ഏറ്റവും ഉയര്‍ന്ന ജനാധിപത്യത്തിലൂടെ ചര്‍ച്ചകള്‍ നടത്തിയും കേരള വികസനത്തിനും, ഒപ്പം രാജ്യ വികസനത്തിനും സംഭാവന ചെയ്യാന്‍ കഴിയുന്ന മതേതരവാദികളും ബഹ്‌റിനിലെ വിവിധ കമ്പനികളില്‍ വിവിധ തൊഴിലില്‍ പ്രാഗത്ഭ്യം നേടിയവരുടെയും കൂട്ടായ്മയായി പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറത്തിന് വളരാന്‍ കഴിയണം എന്ന് ജി.ശങ്കര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.
സ്വയം പ്രകാശിതമാകാന്‍ പോകുന്ന ഒരു പ്രസ്ഥാനത്തിന് നെയ്തിരി കത്തിച്ച് വെക്കാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം പങ്ക് വെച്ച് കൊണ്ടാണ് പത്മശ്രീ പുരസ്‌കാര ജേതാവും കെട്ടിട നിര്‍മ്മാണ രംഗത്ത് വ്യത്യസ്തവും ജനകീയവുമായ വഴി തുറന്നുകൊടുക്കുകയും ചെയ്ത ഹാബിറ്റാറ്റ് സ്ഥാപകന്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. ഗൂഢലക്ഷ്യതോടെ അല്ലാതെ കക്ഷി രാഷ്ട്രീയത്തിന്റെ ആവരണം ഉണ്ടാവാത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ജനാധിപത്യ കാഴ്ചപ്പാടോടെ ചര്‍ച്ചകള്‍ നടത്തി പൊതു സമൂഹ നന്മക്കായി സഹകരിക്കാവുന്നവരുടെ വേദിയായിരിക്കും പി.പി.എഫ്. എന്ന് സംഘടന ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കെ റാം അറിയിച്ചു. ജൂണ്‍ ആദ്യവാരം മുന്‍ മന്ത്രിയും ആധുനിക കേരളത്തിന്റെ ആസൂത്രകരില്‍ ഒരാളുമായ ഡോ.തോമസ് ഐസക് പങ്കെടുക്കുന്ന പി.പി.എഫിന്റെ പ്രവര്‍ത്തനോദ്ഘാടന സമ്മേളനം വിജയിപ്പിക്കാന്‍ സംഘടകസമിതി രൂപീകരിച്ചു. രക്ഷാധികാരികളായി ഷാനവാസ്, കെ ജി. ബാബുരാജ്, ചെയര്‍മാന്‍ ഇ എ സലിം, ജനറല്‍ കണ്‍വീനര്‍ ശ്രീജിത് കൃഷ്ണന്‍, സാമ്പത്തിക സമിതി കണ്‍വീനര്‍ റഫീക് അബ്ദുള്ള എന്നിവരെ തെരഞ്ഞെടുത്തു ഷെര്‍ലി സലിം നന്ദി രേഖപ്പെടുത്തി.
Content Highlights: progressive forum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..