-
ദോഹ: ഖത്തറില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകൃത പഠന സമയത്തെ ബാധിക്കാത്ത രീതിയില്‍ എപ്പോള്‍ വേണമെങ്കിലും അധ്യയന വര്‍ഷം അവസാനിപ്പിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ സ്‌കൂളുകളുടെ അധ്യയന വര്‍ഷം ജൂണ്‍ 21ന് അവസാനിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാര്യ സ്‌കൂളുകള്‍ക്ക് അധ്യയന വര്‍ഷം ചുരുക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവായ മുഹമ്മദ് അഹമ്മദ് അല്‍ ബിശ്രി പറഞ്ഞു. എന്നാല്‍, അംഗീകൃത പഠന മണിക്കൂറുകളെ ഇതു ബാധിക്കാന്‍ പാടില്ല. ജൂണ്‍ അവസാനവാരത്തിലാണ് സാധാരണ ഗതിയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ അധ്യയന വര്‍ഷം അവസാനിക്കുന്നത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകളും കോളജുകളും അടച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഓണ്‍ലൈനിലാണ് വിദ്യാര്‍ഥികള്‍ പഠനം തുടരുന്നത്.
അതേ സമയം, തീരുമാനം പൊതുവിദ്യാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് അല്‍ ബിശ്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യയന വര്‍ഷം അവസാനിക്കുന്ന ഔദ്യോഗിക തിയ്യതി ജൂണ്‍ 21 ആണ്. ഒന്ന് മുതല്‍ 11 വരെയുള്ള ഗ്രേഡുകളുടെ ക്ലാസുകള്‍ വിദൂര പഠനത്തിലൂടെയാണ് നടക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ചതുപോലെ മേയ് 7 ന് അവസാനിക്കും. എന്നാല്‍, സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അവസാന പരീക്ഷകള്‍ അവസാനിക്കുന്നതുവരെ ഗ്രേഡ് 12 വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..