ദമാം ഇന്ത്യൻ ഇസ്ലാഹീ സെന്റർ വാരാന്ത്യ പഠന സംഗമത്തിൽ ജാഫർ കല്ലടി പ്രഭാഷണം നടത്തുന്നു
ദമാം : ഇസ്ലാമിക പ്രമാണങ്ങള്‍ പകര്‍ന്നു നല്കിയ ഏറെ പവിത്രമായ ദുല്‍ ഹജ്ജ് ദിനങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് സത്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ വിശ്വാസി സമൂഹം തയ്യാറാകണമെന്ന് ജാഫര്‍ കല്ലടി വ്യക്തമാക്കി.ദമാം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ദുല്‍ഹിജ്ജ യുടെ ശ്രേഷ്ഠതയും ബലികര്‍മ്മത്തിന്റെ പ്രധാന്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വാരാന്ത്യ പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ധര്‍മ നിഷ്ടയില്‍ ബലികര്‍മ്മം നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും പശ്ചാത്താപ മനസ്സുകള്‍ കൊണ്ട് നോമ്പ് അടക്കമുള്ള ആരാധന കര്‍മങ്ങളിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും നന്മകളില് മുന്നേറാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൗഷാദ് തൊളിക്കോട് സ്വാഗതവും ദമാം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ കൈതയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി
Content Highlights: Preserve the sanctity of the days of Dhul Hajj and sacrifice: Jafar Kalladi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..