ബഹ്റൈനില്‍ പള്ളികള്‍ വെള്ളിയാഴ്ച മുതല്‍ തുറക്കും


അശോക് കുമാര്‍

-

മനാമ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ അടച്ചിട്ടിരുന്ന രാജ്യത്തെ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കുവാന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക അഫയേഴ്‌സ് തീരുമാനിച്ചു. ഇതനുസരിച്ചു ഓഗസ്റ്റ് 28 വെള്ളിയാഴ്ച മുതല്‍ വിശ്വാസികള്‍ക്കു പള്ളികളില്‍ നിസ്‌കാരം അനുവദിക്കും. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ആദ്യ ഘട്ടത്തില്‍ പള്ളികളില്‍ സുബഹ് നമസ്‌കാരം മാത്രമാണ് അനുവദിക്കുക. പുരുഷന്മാര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. എന്നാല്‍ ജുമുഅ നമസ്‌കാരം അല്‍ ഫത്തേഹ് ഗ്രാന്‍ഡ് മോസ്‌കില്‍ മാത്രമായിരിക്കും നിയന്ത്രണവിധേയമായി അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ പ്രവര്‍ത്തിക്കുക. കോവിഡ് പ്രോട്ടോകോള്‍ കര്ശനമായി പാലിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കു പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. സാനിറ്റൈസര്‍ അടക്കമുള്ള നടപടികള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കിയിരിക്കണം.

നിയമലംഘനം നടത്തുന്നുവെന്ന് കണ്ടാല്‍ പള്ളികള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ നടപടി സ്വീകരിക്കും. നമസ്‌കരിക്കുന്നവര്‍ പരസ്പരം രണ്ടു മീറ്റര്‍ അകലം പാലിക്കണം. പള്ളികളുടെ പ്രവേശന കവാടത്തില്‍ ഒന്നിച്ചുകൂടുന്നത് ഒഴിവാക്കണം. നമസ്‌കാരത്തിന് പത്തു മിനിട്ടു മുന്‍പ് മാത്രമായിരിക്കും പള്ളികള്‍ തുറക്കുക. നമസ്‌കാരശേഷം പത്തു മിനിട്ടില്‍ അടക്കുകയും ചെയ്യും.

15 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും 60 വയസ്സിനു മേലുള്ളവര്‍ക്കും പ്രവേശനമില്ല. വീട്ടില്‍നിന്നു അംഗശുദ്ധി വരുത്തിയ ശേഷമേ പ്രാര്‍ഥനക്ക് വരാന്‍ പാടുള്ളു. പള്ളികളില്‍ അതിനുള്ള സൗകര്യം ഒരുക്കുകയില്ല. ഹസ്തദാനം ചെയ്യുകയോ ആലിംഗനം ചെയ്യുകയോ പാടില്ല. നമസ്‌കാരത്തിന് ശേഷം പള്ളി പരിസരത്തു തങ്ങിനില്‍ക്കാന്‍ അനുവദിക്കുന്നതല്ല. കഴിയുന്നതും തങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള പള്ളികളില്‍ വേണം നമസ്‌കാരം നടത്തുവാന്‍. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും നമസ്‌കാരത്തില്‍ പങ്കെടുക്കരുത്.

നമസ്‌കാരത്തിന് വരുന്നവര്‍ നമസ്‌കാരപടം കരുത്തേണ്ടതാണ്. അവ പള്ളികളില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. പള്ളികളുടെ വാതിലുകളില്‍ സ്പര്‍ശിക്കാതിരിക്കാനായി വാതിലുകള്‍ തുറന്നിട്ടിരിക്കും. അവരവര്‍ കൊണ്ടുവരുന്ന ഖുര്‍ആന്‍ പുസ്തകങ്ങളില്‍നിന്നോ മൊബൈല്‍ ഫോണുകളില്‍നിന്നോ മാത്രമേ പാരായണം ചെയ്യാവു.

Content Highlights: Prayers across all mosques in Bahrain to resume on Friday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented