പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം അനിവാര്യമെന്ന് പ്രവാസി വെല്‍ഫെയര്‍


Photo: Pravasi mail

മനാമ: പ്രവാസികള്‍ക്കിടയില്‍ ഫലപ്രദമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ ബഹ്റൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അറിഞ്ഞോ അറിയാതെയോ തുച്ഛ ലാഭത്തിനുവേണ്ടി ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നല്‍കുന്ന സ്വര്‍ണത്തിന്റെയും നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെയും കാരിയര്‍ ആകുന്നതോടെ ജീവനും ജീവിതവും നഷ്ടപ്പെടുകയാണ്. ജയിലറകളില്‍ ജീവിതം ഹോമിക്കപ്പെടേണ്ടിവരുന്ന പ്രവാസികളുടെ എണ്ണം ദിനം തോറും കൂടുകയാണ്. കേവലം ഒരു യാത്രാ ടിക്കറ്റിനോ അല്ലെങ്കില്‍ അതിനു തുല്യമായ അത്രയും തുകക്കോ വേണ്ടിയാണ് പ്രവാസി സമൂഹം ഈ ഊരാക്കുടുക്കില്‍ ചെന്ന് ചാടുന്നത്. ലോകത്ത് മയക്കുമരുന്ന് ഇടപാടും ഉപയോഗവും തടയാന്‍ ശക്തമായ നിയമമുള്ള രാജ്യങ്ങളാണ് ഗള്‍ഫ് നാടുകള്‍. അതിനാല്‍ തന്നെ തങ്ങള്‍ക്ക് വേണ്ടി ഒരുക്കിവച്ച ചതിക്കുഴികളെ കുറിച്ച അറിവില്ലായ്മയോ അല്ലെങ്കില്‍ കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യുന്നതിലൂടെ ഇത്തരം പ്രവാസികളെ കാത്തിരിക്കുന്നത് അനന്തമായ ജയില്‍വാസമോ ജീവനഷ്ടമോ ആണ്.

യാത്രയ്ക്കിടെ പരിചയം ഭാവിച്ച് അടുത്ത് കൂടുന്നവരുടെയോ സുഹൃത്തിന്റെ രൂപത്തിലോ ആകാം കെണിയുടെ ചരട് മുറുകിത്തുടങ്ങുന്നത്. യാത്രയ്ക്കിടെ പരിചയം ഉള്ളവരോ അല്ലാത്തവരോ നല്‍കുന്ന പൊതികള്‍ തുറന്ന് നോക്കി ബോധ്യമാകാതെ സ്വീകരിക്കുന്നവര്‍ നിരോധിത ലഹരി മരുന്നുകളുടെയും അനധികൃത സ്വര്‍ണ്ണ കടത്തുകാരുടെയും കാരിയര്‍ ആകുകയാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. മയക്കുമരുന്ന് കേസുകളില്‍ കുടുങ്ങി വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരും വന്‍തുക പിഴയൊടുക്കേണ്ടിവരുന്നവരും ഏറെയാണ്. പ്രവാസി സമൂഹത്തിനിടയില്‍ ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം. വിമാനത്താവളങ്ങളില്‍ ഇത് സംബന്ധമായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങണമെന്നും പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Content Highlights: Pravasi Welfare says awareness among expatriates is essential


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented