പ്രവാസി വെൽഫെയർ സംഗമത്തിൽ നിന്ന്
മനാമ: സാമൂഹിക ബോധവും ജനാധിപത്യ സ്വഭാവവും ഉള്ള പ്രവാസി സമൂഹമാണ് പ്രവാസി വെല്‍ഫെയര്‍ ലക്ഷ്യമിടുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി. പ്രവാസി വെല്‍ഫെയര്‍ മനാമ സോണ്‍ കെ. സിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ തമ്മില്‍ കാലുഷ്യം അലയടിക്കുന്ന കാലത്ത് സ്‌നേഹ സൗഹൃദങ്ങള്‍ ചേര്‍ത്ത് ഒരുമിച്ചിരിക്കുന്നത് പോലും വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അസഹിഷ്ണുതാ സംസ്‌കാരം ബലപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് സൗഹൃദത്തിന്റെ സന്ദേശമാണ് പ്രവാസ ലോകത്തു നിന്നും കേള്‍ക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ജോലി നഷ്ടപ്പെട്ടും ജീവിത പ്രാരാബ്ധങ്ങള്‍ കാരണവും പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പ്രവാസി വെല്‍ഫെയറിന്റെ നേത്യത്വത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്കായി കേന്ദ്ര കേരള സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ പരമാവധി ഗുണഭോക്താക്കളിലെത്തിക്കും.
സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നദ്ധ സംഘമായ വെല്‍കെയറിന്റെയും അവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കുന്ന മെഡ്‌കെയറിന്റെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. മനാമ സോണല്‍ പ്രസിഡന്റ് നൗമല്‍ റഹ്‌മാന്‍ സ്വാഗതവും രാജീവ് നാവായിക്കുളം നന്ദിയും പറഞ്ഞു.
Content Highlights: Pravasi Welfare Meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..