.
മനാമ: പ്രവാസി വെല്‍ഫെയര്‍ റിഫ സോണ്‍, സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മിനി ബോഡി മെഡിക്കല്‍ ചെക്കപ്പ് മെഡിക്കല്‍ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഐസിആര്‍എഫ് ചെയര്മാന് ഡോ.ബാബു രാമചന്ദ്രന് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ നല്കാന് വിട്ടുപോകുന്നവരാണ് പ്രവാസികള്‍ എന്നതിനാല്‍ പ്രവാസികളെ പലതരം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, കൃത്യമായി ചികിത്സിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദ്റുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവാസി സൗഹൃദ ക്യാമ്പുകള്‍ എന്ന് അദ്ദേഹം പറഞ്ഞു. തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് മാഹി, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് കോഡിനേറ്റര്‍ സെയ്ദ് ഹനീഫ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ., അല്‍ ഹിലാല്‍ പ്രതിനിധി ഗൈതര്‍ ജോര്‍ജ്, സാമൂഹിക പ്രവര്ത്തകന് ബഷീര്‍ വാണിയക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ റിഫ സോണ്‍ സെക്രട്ടറി ഹാഷിം സ്വാഗതവും റിഫ സോണ്‍ പ്രസിഡന്റ് ഫസല്‍ റഹ്മാന് നന്ദിയും പറഞ്ഞു. പ്രവാസി മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ഫ്രാന്‍സിസ് മാവേലിക്കര, റാഷിദ്, അന്‍സാര്‍ തയ്യില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Content Highlights: pravasi welfare medical camp, Manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..