ഐക്യസന്ദേശം വിളിച്ചോതി യാംബുവില്‍ പ്രവാസി വെല്‍ഫെയര്‍ സൗഹൃദ സംഗമം


പ്രവാസി വെൽഫെയർ സൗഹൃദ സംഗമം

യാംബു: പ്രദേശത്തെ വിവിധ സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ യാംബു മേഖല സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. യാംബു മിഡില്‍ ഈസ്റ്റ് ഹോട്ടലില്‍ നടന്ന പരിപാടി പ്രവാസി വെല്‍ഫെയര്‍ യാംബു, മദീന,തബൂഖ് മേഖല പ്രസിഡന്റ് സോജി ജേക്കബ് ഉദ്ഘാടനം ചെയ്തു.

വര്‍ഗീയ ധ്രുവീകരണം നടത്തി ജനാധിപത്യത്തെ ഫാസിസം വിഴുങ്ങുന്ന രീതിയാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ മൂല്യാധിഷ്ഠിത രാഷ്ട്രീയ ശാക്തീകരണം നടത്തി സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖല ജനറല്‍ സെക്രട്ടറി നസിറുദ്ദീന്‍ ഇടുക്കി ആമുഖ പ്രഭാഷണം നടത്തി.

ബെസ്റ്റ് സപ്പോര്‍ട്ട് കമ്പനി എം.ഡി മിദ്ലാജ് റിദ ആശംസാ പ്രസംഗം നടത്തി. പുതുതായി പ്രവാസി വെല്‍ഫെയറിലേക്ക് കടന്നുവന്ന ജോര്‍ജ് ഔസേഫ്, അബ്ദുല്‍ നാസര്‍, ഫവാസ് ശരീഫ്, മുഹമ്മദ് യാഷിക് എന്നീ പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മേഖല പ്രസിഡന്റ് സോജി ജേക്കബ് ഉദ്ഘാടനം ചെയ്തു.

യാംബുവിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ശ്രീലയ വിനോദ്, അഫ്രിന്‍ നിയാസ്, റിവ സോജി,ഷാരിഖ് നിയാസ്,അലീന സലിം എന്നീ വിദ്യാര്‍ഥികളെ ആദരിച്ചു. കെന്‍സ് ഇന്റര്‍ നാഷനല്‍ പ്രിന്‍സിപ്പല്‍ ബിന്ദു സന്തോഷ് ഇവര്‍ക്കുള്ള പ്രവാസി വെല്‍ഫെയറിന്റെ ഉപഹാരം സമ്മാനിച്ചു. 'സിജി' സീനിയര്‍ ട്രൈനര്‍ നൗഷാദ് വി മൂസ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. വെല്‍ഫെയര്‍ ടീമിന്റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യക്ക് നിയാസ് യൂസുഫ് നേതൃത്വം നല്‍കി.ഷൗക്കത്ത് എടക്കര, ബഷീര്‍ ലത്തീഫ് ആലപ്പുഴ, അഡ്വ.ജോസഫ് അരിമ്പൂര്‍, ഷബ്ന ഷെറിന്‍, ജോമ ജോര്‍ജ്, സലാഹുദ്ദീന്‍ കരിങ്ങനാട്, റഈസ് ആലുവ, അഫ്‌റ, ഫൈഹ, റയ്യ, ഷൈമ എന്നിവര്‍ ഗാനമാലപിച്ചു. പ്രോഗ്രം കണ്‍വീനറും മേഖല അസിസ്റ്റന്റ് സെക്രട്ടറിയുമായ സഫീല്‍ കടന്നമണ്ണ സ്വാഗതവും യാഷിഖ് തിരൂര്‍ നന്ദിയും പറഞ്ഞു. താഹിര്‍ ചേളന്നൂര്‍, നാസര്‍ തൊടുപുഴ, മുനീര്‍ കോഴിക്കോട്, ഫൈസല്‍ ബാബു പത്തപ്പിരിയം, ഫൈസല്‍ കോയമ്പത്തൂര്‍, യൂസുഫ് പടിഞ്ഞാറ്റുമുറി,സുറൂര്‍ തൃശൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: Pravasi Welfare Friendship Meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented