രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പ്രവാസി വെല്‍ഫെയറിന്റെ അഭിനന്ദനങ്ങള്‍


1 min read
Read later
Print
Share

സത്യപ്രതിജ്ഞയ്ക്കു ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു പ്രസംഗിക്കുന്നു | ഫോട്ടോ: പിടിഐ

മനാമ: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപതി മുര്‍മുവിന് പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈന്‍ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ പ്രാതിനിധ്യം ദ്രൗപദി മുര്‍മുവിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളും ഭരണഘടനാ ശില്‍പിയും സ്വപ്നം കണ്ട ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും രാജ്യ താല്‍പര്യങ്ങള്‍ക്ക് വിധേയമായി ഭരണഘടനാ താല്‍പര്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാനും ഭരണഘടനയുടെ കാവല്‍ക്കാരി എന്ന നിലയില്‍ മാതൃകാപരമായ നേതൃത്വമാണ് ജനാധിപത്യ മതേതര ഇന്ത്യ, രാഷ്ട്രപതിയില്‍നിന്ന് ആഗ്രഹിക്കുന്നത്. അതിന് നിയുക്ത രാഷ്ട്രപതിക്ക് കഴിയട്ടെ എന്ന് പ്രവാസി വെല്‍ഫെയര്‍ അനുമോദന സന്ദേശത്തില്‍ അറിയിച്ചു.

Content Highlights: PRAVASI WELFARE BAHRAIN

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Drawing Competition

1 min

 മൈ ഹോം ചിത്രരചന മത്സരം: ഒന്നാം സമ്മാനം വർഷിത ആനന്ദിന്

Jun 2, 2023


Harish Chandran P.C

1 min

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മികച്ച പോളിംഗ് : തികച്ചും സമാധാനപരം

Dec 6, 2020


QATAR

1 min

ഖത്തര്‍ ലോകകപ്പില്‍ ലൈംഗികനിയന്ത്രണം; മദ്യപാന പാര്‍ട്ടികളും അനുവദിക്കില്ല

Jun 23, 2022

Most Commented