മനാമ: 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്ന പാലക്കാട്, ക്രമസമാധാന പാലനം സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും കൊലപാതകങ്ങളില്‍ പങ്കാളിത്തം വഹിച്ച മുഴുവന്‍ പേരെയും കര്‍ശന നിയമ നടപടിക്ക് വിധേയമാക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിരന്തരമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും ഗുണ്ടാ വിളയാട്ടത്തെയും നേരിടുന്നതില്‍ കേരള ആഭ്യന്തര വകുപ്പ് വന്‍ വീഴ്ചയാണ് വരുത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആയിരത്തിലധികം കൊലപാതകങ്ങള്‍ നടന്നു എന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഇതില്‍ നല്ലൊരു പങ്ക് രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടികള്‍ നല്‍കുന്ന ഡമ്മി പ്രതികളെയാണ് പ്രതി ചേര്‍ക്കുന്നതെന്ന ആരോപണമുണ്ട്. ഗൂഢാലോചകരെയോ കൊലപാതകത്തിന് നേതൃത്വം നല്‍കുന്ന ഉന്നതരെയോ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പോലീസ് ശ്രമിക്കാറില്ല. ഇത് അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.
കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘ്പരിവാര്‍ നിരന്തരം ശ്രമിക്കുന്നു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള സവിശേഷ സന്ദര്‍ഭങ്ങളായി തിരഞ്ഞെടുക്കുകയാണ് അവര്‍. രാജ്യവ്യാപകമായി നടക്കുന്ന അക്രമ പരമ്പരകളിലേക്ക് കേരളത്തെ കണ്ണി ചേര്‍ക്കാനാണ് വിഷുദിനം അക്രമത്തിന് തിരഞ്ഞെടുത്തത്. വര്‍ഗീയ ധ്രുവീകരണ സംഘര്‍ഷ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണം. ശക്തമായ ജനാധിപത്യ പ്രതിരോധം ഉയര്‍ത്തി ഫാഷിസത്തെ ചെറുത്തു തേല്‍പ്പിക്കണം. കൊലപാതക രാഷ്ട്രീയം ജനാധിപത്യ രീതിയല്ല. ശക്തമായ നിയമ നടപടികളിലൂടെ നീതി നടപ്പാക്കാന്‍ ശ്രമിക്കേണ്ടതിന് പകരം സ്വീകരിക്കുന്ന ഏത് വഴിയും കൊലപാതകങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുക മാത്രമാണ് ചെയ്യുക. കൊലക്കത്തി താഴെ വെച്ച് ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരം ഉയര്‍ത്തി പിടിക്കാന്‍ എല്ലാ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.
Content Highlights: pravasi welfare association
Get daily updates from Mathrubhumi.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..