പ്രവാസി വെല്‍ഫെയര്‍ ആര്‍ട്‌സ് ഡേ കലാമത്സരങ്ങള്‍ ഓഗസ്റ്റ് 19-ന്


Photo: Pravasi mail

മനാമ: രാജ്യം വൈദേശികാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനായി ഓഗസ്റ്റ് 19-ന് സംഘടിപ്പിക്കുന്ന പ്രവാസി ആര്‍ട്‌സ് ഡേ കലാമത്സരത്തിനായി അന്‍സാര്‍ തയ്യില്‍ കോഡിനേറ്ററായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

പ്രസംഗ മത്സരം, കവിതാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട്, ക്വിസ് എന്നിവയാണ് മത്സര ഇനങ്ങള്‍. വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി അജ്മല്‍ ഷറഫുദീന്‍-വിഭവ സമാഹരണം, സിറാജ് കിഴുപള്ളിക്കര-പ്രചാരണം, അലി അശ്‌റഫ്- ടെക്‌നിക്കല്‍, ഗഫൂര്‍ മൂക്കുതല-ജഡ്ജ്, ജാഫര്‍ പി-പ്രസംഗ മത്സരം, ഇജാസ് - കവിതാലാപനം, ബാസിം-മാപ്പിളപ്പാട്ട്, ഇര്‍ഷാദ് കോട്ടയം-ലളിത ഗാനം, ഹുദ മുഹമ്മദ് ഷരീഫ് - ക്വിസ് എന്നിവരെ ചുമതലപ്പെടുത്തി.

പ്രവാസി വെല്‍ഫെയര്‍ ആസ്ഥാനത്തു നടന്ന പ്രവാസി ആര്‍ട്‌സ് ഡേ സംഘാടകസമിതി യോഗത്തിന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എം മുഹമ്മദലി പ്രവാസി ആര്‍ട്‌സ് ഡേ വിശദീകരിച്ചു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 38027930 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

രജിസ്‌ട്രേഷന്‍ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLScKA-3mvqOy_Asyp29tRCnKFTNRb-GHh9MinG7VBq2RLXC4HA/viewform

Content Highlights: Pravasi Welfare Arts Day Art Competitions on 19th August


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented