കേരളം നവോഥാന മൂല്യങ്ങള്‍  ഉയര്‍ത്തിപ്പിടിക്കണം-പ്രവാസി വെല്‍ഫെയര്‍


Pravasi Welfare

മനാമ: പുരോഗമന കേരളത്തിലെ മുഴുവന്‍ മനുഷ്യരെയും ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ് കേരളത്തില്‍ നിന്നും വരുന്ന നരബലിയുടെ വാര്‍ത്തകളെന്ന് എന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയില്‍ അറിയിച്ചു. പുരോഗമന കാഴ്ചപ്പാടുകളുടെയും പ്രസ്ഥാനങ്ങളുടെയും ശ്രമഫലമായി നവോഥാന മൂല്യങ്ങള്‍ കൈവരിച്ചു എന്ന് പറയപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യരുടെ ജീവനും ജീവിതവും സമ്പത്തും കവര്‍ന്നെടുത്തു കൊണ്ടിരിക്കുന്നു. കേരളത്തിന്റെ നവോത്ഥാന മുഖവും പുരോഗമന മുഖവും കാപട്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

നൂറ് ശതമാനം സാക്ഷരത കൈവരിച്ച കേരളത്തില്‍ തന്നെയാണ് ഹൈടെക് ആള്‍ദൈവങ്ങളും ആത്മീയ ചൂഷണങ്ങളും അരങ്ങുവാഴുന്നത്. ഉന്നത മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വാണിഭ തട്ടിപ്പ് കേന്ദ്രങ്ങള്‍ പലതും ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രവാസി വെല്‍ഫെയര്‍ വ്യക്തമാക്കി.

രാഷ്ട്രീയ നേതൃത്വവും മത-സമുദായ നേതൃത്വങ്ങളും, സാസ്‌കാരിക പ്രവര്‍ത്തകരും ഒരുമിച്ച് കൈകോര്‍ത്ത് നിന്ന് നവോഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ശക്തമായ ബോധവല്‍ക്കരണം നടത്തുന്നതിലൂടെയും മാത്രമേ ഇത്തരം നരഹത്യകളില്‍ നിന്ന് മോചനം ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ കേരളം ജീവിക്കാന്‍ കഴിയാത്ത ഒരിടമായി മാറും. അതോടൊപ്പം അത്തരം കേന്ദ്രങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയും പഴുതടച്ച നിയമപാലനം നടപ്പിലാക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ് എന്നും പ്രവാസി വെല്‍ഫെയര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: pravasi welfare


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented