.
മനാമ: പ്രവാസി വെല്‍ഫയര്‍ റിഫ സോണല്‍ പ്രസിഡന്റായി ഫസലുറഹ്‌മാന്‍ പൊന്നാനിയെയും സെക്രട്ടറിയായി ആഷിക്ക് എരുമേലിയെയും ട്രഷററായി റാഷിദ് ചെരടയെയും തിരഞ്ഞെടുത്തു. ഹാഷിം. എ.വൈ.വൈസ് പ്രസിഡന്റും ഫ്രാന്‍സിസ് മാവേലിക്കര അസി.സെക്രട്ടറിയുമാണ്. അഷ്‌റഫലി, ഷാനിബ്, അബ്ദുല്ലത്തീഫ് കടമേരി, സലിജ അജയന്‍, അബ്ദുല്‍ ജലീല്‍, ഇര്‍ഷാദ് കോട്ടയം, ഉമൈബ, ഷിജിന എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തൂ.
പ്രവാസി വെല്‍ഫെയര്‍ റിഫ സോണല്‍ ആസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം.മുഹമ്മദലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസി വെല്‍ഫെയര്‍ കര്‍മ്മപദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് ഇര്‍ഷാദ് കോട്ടയം സംസാരിച്ചു. ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആഷിക് എരുമേലി സ്വാഗതവും ഫ്രാന്‍സിസ് മാവേലിക്കര നന്ദിയും പറഞ്ഞു.
Content Highlights: pravasi legal welfare, Manama
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..