Pravasi Legal Cell
മനാമ: ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. വിദേശത്തുനിന്നു കോവിഡ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വീണ്ടും വന്‍തുക നല്‍കി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിന്‍വലിക്കണം എന്നാവശ്യപെട്ടുകൊണ്ടു കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കു നിവേദനം നല്‍കി എങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്നാണ് കേരള ഹൈകോടതിയെ സമീപിക്കുവാനുള്ള തീരുമാനമെടുത്തത് എന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, ബഹ്റൈന്‍ കോഓര്‍ഡിനേറ്റര്‍ അമല്‍ ദേവ് എന്നിവര്‍ അറിയിച്ചു.
വിദേശത്തുനിന്നും വാക്സിനേഷന്‍ നടത്തി നാട്ടിലേക്കു വരുന്നവര്‍ പോലും ക്വാറന്റൈന്‍ ഉള്‍പ്പെടെഉള്ള നടപടിക്കു വിധേയരാകണമെന്നുള്ള നിബന്ധനയും എടുത്തുകളയണമെന്നു പ്രവാസി ലീഗല്‍ സെല്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ആരംഭിച്ചു മണിക്കൂറുകള്‍ക്കകം വന്‍തുക നല്‍കി വീണ്ടും ടെസ്റ്റ് നടത്തണം എന്നുള്ള നിബന്ധന കടുത്ത സാമ്പത്തീക ചൂഷണം മാത്രമല്ല ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്നും ചൂണികാണിച്ചുകൊണ്ടാണ് പ്രവാസി ലീഗല്‍ സെല്‍ നിയമ നടപടിക്കൊരുങ്ങുന്നത്.
Content Highlights: Pravasi Legal Cell on travel restrictions to india
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..