Pravasi Legal Cell
മനാമ: കോവിഡില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കോവിഡില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് അതത് സംസ്ഥാനങ്ങളാണ് അമ്പതിനായിരം രൂപ വീതം കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ടത്.
കേരളത്തില്‍ ധനസഹായത്തിനായി അപേക്ഷ നല്‍കിയ പ്രവാസി കുടുംബങ്ങളുടെ അപേക്ഷ വിദേശ രാജ്യത്ത് മരണമഞ്ഞവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല എന്ന കാരണത്താല്‍ അപേക്ഷ സ്വീകരിക്കുന്നതുതന്നെ നിരസിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടു നിവേദനം നല്‍കിയിരിക്കുന്നത്. ഈ ആനുകൂല്യത്തില്‍ നിന്ന് പ്രവാസികളെ മാറ്റിനിര്‍ത്തിയാല്‍ അത്തരം തീരുമാനം വിവേചനപരമാകുമെന്നും കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..