കോവിഡ് മരണം; പ്രവാസി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം: പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയില്‍


By അശോക് കുമാര്‍

2 min read
Read later
Print
Share

-

മനാമ: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍, ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗല്‍ സെല്ലിനായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കൂടി ധനസഹായം നല്‍കുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യന്‍ പ്രവാസികളുടെ കണക്കുകള്‍ കൃത്യമായി ശേഖരിച്ച് തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര മിഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കള്‍ മരണപ്പെട്ട പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികള്‍ക്ക് പി എം കെയര്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുക എന്നീ വിഷയങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.

ജൂലൈ ആദ്യ വാരത്തില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷന്‍ കൂടിയായ പ്രധാനമന്ത്രി, മെംബര്‍ സെക്രട്ടറി എന്നിവര്‍ക്ക് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബല്‍ വക്താവ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.

സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീര്‍ന്നിട്ടും പ്രവാസികള്‍ക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വൈകുന്നതിനാലും, ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ എം.പി
ചോദ്യമുയര്‍ത്തിയ സാഹചര്യത്തില്‍ നല്‍കിയ മറുപടിയില്‍ വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കണക്കില്‍ വ്യക്തതയില്ലെന്ന പൊതു അഭിപ്രായം പ്രവാസ ലോകത്ത് ഉയര്‍ന്നു വന്ന സാഹചര്യത്തിലുമാണ് പ്രവാസി ലീഗല്‍ സെല്‍ ഇപ്പോള്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്കും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ പൂര്‍ണ്ണമായ അവകാശമുണ്ട്. ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി നിര്‍ത്തുന്നത് ഭരണഘടനയുടെ 14-ാം വകുപ്പായ 'തുല്യത' യുടെ ലംഘനമായി പരിഗണിക്കുന്നതാണ്. പ്രവാസികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ സാധാരണ പൗരന്മാര്‍ക്കുള്ള അര്‍ഹത ഉള്ളതിനാല്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ കുടുംബാംഗങ്ങളേയും ആനുകൂല്യത്തിനായി പരിഗണിക്കേണ്ടതാണെന്നും മറിച്ചു ഏതെങ്കിലും വേര്‍തിരിവ് പ്രവാസികളുടെ കാര്യത്തിലുണ്ടായാല്‍ ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു ഹൈകോടതിയുടെ ഇടപെടല്‍ വേഗത്തില്‍ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റര്‍ അമല്‍ ദേവ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lulu Bahrain

1 min

പതിനഞ്ചാം വാര്‍ഷികാഘോഷ നിറവില്‍ ലുലു ബഹ്‌റൈന്‍

Sep 17, 2022


IMAGE

1 min

കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി വിദേശ തൊഴിലാളികള്‍ക്ക് തണുപ്പ്കാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു

Nov 21, 2021


petrol

1 min

യു.എ.ഇ.യില്‍ പെട്രോള്‍വില കൂട്ടി; ഡീസലിന് കുറച്ചു

Feb 28, 2023

Most Commented