
ഇത്തരത്തില്‍ ഒരു നിബന്ധന കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ എസ് ഓ പി കളില്‍ ഇല്ല എന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി വരുന്നവര്‍ക്ക് ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല. എന്നാല്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ ഇത്തരത്തില്‍ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ട് എങ്കില്‍ മാത്രമേ നാട്ടിലേക്കു വരാന്‍ സാധിക്കൂ എന്നുള്ളത് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ പലരാജ്യങ്ങളും ഇത്തരത്തില്‍ ഒരു ടെസ്റ്റിനായി കനത്ത തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും കൂലിയും നഷ്ടപെട്ട പ്രവാസികള്‍ക്ക് ഇത്രയും തുക ചിലവഴിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല പല രാജ്യങ്ങളിലും രോഗലക്ഷണമില്ലെങ്കില്‍ ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുമില്ല. ആയതിനാല്‍ ഇപ്പോള്‍ത്തന്നെ കടുത്ത മാനസികവും, ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനാണ് വിവിധ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും കേരള സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ നിവേദനത്തില്‍ ആവശ്യപെടുന്നു.
സര്‍ക്കാര്‍ നടപടി-പുതിയ നിബന്ധന പിന്‍വലിക്കാത്ത പക്ഷം പ്രവാസി ലീഗല്‍ സെല്‍ ഇതിനെ കോടതിയില്‍ നേരിടുമെന്ന് അഡ്വ. ജോസ് എബ്രഹാം അറിയിച്ചുണ്ട്. ഈ വിഷത്തില്‍ പ്രവാസികളുടെ കേരളത്തിലേക്കുള്ള മടങ്ങിവരവിന് തടസ്സം നില്‍ക്കാത്ത സര്‍ക്കാരിന്റെ അടിയന്തിര നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..