'പ്രവാസി ആര്‍ട്‌സ് ഡേ' കലാ മത്സര വിജയികളെ പ്രഖ്യാപിച്ചു


.

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച പ്രവാസി ആര്‍ട്‌സ് ഡേ കലാമത്സരങ്ങള്‍ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സുധി പുത്തന്‍വേലിക്കര, ദീപ ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി വെല്‍ഫയര്‍ ജനറല്‍ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി ആര്‍ട്‌സ് ഡേ കോഡിനേറ്റര്‍ അന്‍സാര്‍ തയ്യില്‍ നന്ദിയും പറഞ്ഞു.

പ്രവാസി വെല്‍ഫെയര്‍ ആര്‍ട്‌സ് ഡേ കലാമത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍: കവിതാലാപനം: സൗദത് ഇസ്മാഈല്‍, സിറാജ് പള്ളിക്കര, ബഷീര്‍. ലളിത ഗാനം: ബഷീര്‍, അശ്‌റഫ് പി. എം, തസ്‌നിയ റുബൈദ്. മാപ്പിളപ്പാട്ട്: ഷുഐബ് വെളിയംകോട്, റിന്‍ഷാദ്, അബ്ദുല്‍ റഊഫ്. പ്രസംഗ മത്സരം: ഇര്‍ഷാദ്, ബിജു തോമസ്, ഫസലുറഹ്‌മാന്‍, റിയാസുദ്ദീന്‍

സുധി പുത്തന്‍വേലിക്കര, ഫിറോസ് തിരുവത്ര, ദീപ ജയചന്ദ്രന്‍, അബ്ദുല്‍ ഗഫൂര്‍ തൃത്താല, അബ്ദുല്‍ സലാം, ഈ കെ സലീം, ഷാനവാസ് എ എം എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ഗഫൂര്‍ മൂക്കുതല, ജാഫര്‍ പി, ഇജാസ്, ബാസിം, ഇര്‍ഷാദ് കോട്ടയം, ഹാഷിം, ഫസലുറഹ്‌മാന്‍, ഷുഐബ്, അനസ് കാഞ്ഞിരപ്പള്ളി എന്നിവര്‍ പ്രവാസി ആര്‍ട്‌സ് ഡേയ്ക്ക് നേതൃത്വം നല്‍കി.

സൗദത് ഇസ്മാഈല്‍, ബഷീര്‍, ഷുഐബ് വെളിയംകോട്, ഇര്‍ഷാദ്

Content Highlights: pravasi arts day celebrations, manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented