ദമ്പതികളായ രണ്ട് പ്രവാസികളെ തടവിലിടാനും നാടുകടത്താനും സൗദി കോടതിയുടെ ഉത്തരവ്


ജാഫറലി പാലക്കോട്

അഴുകിയ മാംസവും കോഴിയിറച്ചിയും ഇടപാട് നടത്തിയതിനാണ് ദമ്പതികള്‍ പിടിയിലായത്

.

ജിദ്ദ: വാണിജ്യ വഞ്ചനയ്ക്ക് രണ്ട് പ്രവാസികള്‍ക്കെതിരെ തടവ് ശിക്ഷയും, ശിക്ഷാ കാലവധിക്കുശേഷം നാടുകടത്താനും പിഴയും കോടതി വിധിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

തങ്ങളുടെ താമസസ്ഥലത്ത് ചീഞ്ഞ മാംസവും ഭക്ഷണ സാധനങ്ങളും സുക്ഷിക്കുവാനുള്ള കേന്ദ്രമാക്കി മാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ വാണിജ്യ വിരുദ്ധ ലംഘനത്തിന്റെ പേരില്‍ ദമ്പതികളായ രണ്ട് വിദേശികളെ പിടികൂടുകയും കേസെടുക്കുകയും ചെയ്തത്.

വടക്ക്-പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ സകാക്ക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ ഇന്ത്യ, ബംഗ്ലാദേശ് പൗരന്മായ ദമ്പതികളാണ്. ഇവര്‍ക്കെതിരെ തടവ് ശിക്ഷയും പിഴ അടക്കുവാനും ശേഷം സൗദിയിലേക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്താനും വിധിച്ചിട്ടുണ്ട്. ഇവരുടെ കുറ്റം സംബന്ധമായി കുറഞ്ഞത് അവരുടെ ചെലവില്‍ രണ്ട് പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്താനും വിധിയില്‍ പറയുന്നു. ഇവരുടെ സ്ഥലത്തുനിന്നും പിടിച്ചെടുത്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നശിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അല്‍ ജൗഫിലെ ഇവരുടെ വസതിയില്‍നിന്നും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 2,000 കിലോയിലധികം ചീഞ്ഞ മാംസം, കോഴി, മത്സ്യം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

സൗദി നിയമപ്രകാരം, വാണിജ്യ വഞ്ചനയ്ക്ക് മൂന്ന് വര്‍ഷം വരെ തടവോ പരമാവധി 1 ദശലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കാവുന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ ശിക്ഷ.

Content Highlights: Pravasi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented