.jpg?$p=8312ca4&f=16x10&w=856&q=0.8)
തീർത്ഥ സതീഷ്, അഥീന പ്രദീപ്
മനാമ: രണ്ടു വര്‍ഷത്തിലേറെയായുള്ള മഹാമാരിക്കാലത്തെ അടച്ചിരിപ്പിന്റെ കൂട് പൊളിച്ച് അത്യുത്സാഹത്തോടെ പാട്ടും കളികളും ചര്‍ച്ചകളുമൊക്കെയായി പ്രതിഭ ബാലവേദി കൂട്ടുകാര്‍ പ്രതിഭ ഹാളില്‍ ഒത്തുകൂടി.
ബാലവേദി കണ്‍വീനര്‍ ജസില വിജേഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവന്‍ നിയന്ത്രിച്ച കുട്ടികളുടെ പരിപാടികളുടെ എകോപനം പ്രജില്‍, ശ്രീജ എന്നിവര്‍ നിര്‍വ്വഹിച്ചു.
ബാലവേദിയുടെ 2022-23 വര്‍ഷ പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി സെക്രട്ടറി തീര്‍ത്ഥ സതീഷ്, പ്രസിഡന്റ് അഥീന പ്രദീപ്, ജോയിന്‍ സെക്രട്ടറിമാര്‍ ഇഷാന്‍, വൈഗ, വൈസ് പ്രസിഡന്റുമാര്‍ വേദ, ശങ്കരന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്ര ബോധമുള്ള വിശ്വപൗരരാവുക, സാമൂഹിക സാംസ്‌ക്കാരിക ഇടങ്ങളില്‍ ക്രിയാത്മകമായ ചിന്തകളും പ്രവര്‍ത്തനങ്ങളും വളര്‍ത്തി കൊണ്ടു വരിക, മികച്ച സംഘാടകരായി സ്വയം പാകപ്പെട്ട് നാളെയുടെ നന്മയുള്ള വ്യക്തിത്വങ്ങളായി മാറുക എന്നിങ്ങനെയുള്ള ദൃഢ നിശ്ചയത്തോടെയാണ് കണ്‍വെന്‍ഷന്‍ അവസാനിച്ചത്.
Content Highlights: pratibha balavedi bahrain
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..