മെഗാ ചിത്രരചനാ മത്സരം പോസ്റ്റര്‍ പ്രകാശനം ചെയ്തു


-

മനാമ: ജിസിസിയിലെ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലര്‍വാടി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മലര്‍വാടി മഴവില്ല് 2021 മെഗാ ചിത്രരചനാ മത്സര വിളംബര ഇ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ മലര്‍വാടി രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘം.

കുട്ടികള്‍ക്ക് കൂട്ടുചേരാനും കുട്ടിക്കാലം ഉല്ലാസപ്രദമാക്കാനും ഉതകുന്ന വൈജ്ഞാനിക മാനസികോല്ലാസ പരിപാടികള്‍ മലര്‍വാടി സംഘടിപ്പിച്ചുവരുന്നു. കുട്ടികള്‍ക്കിടയിലെ ചിത്രരചനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള മലര്‍വാടി 'മഴവില്ല്' മെഗാ ചിത്രരചനാ മത്സരം ഈ വര്‍ഷം ഡിസംബര്‍ 17 ന് നടക്കും. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, എന്നീ മൂന്ന് കാറ്റഗറിയിലായി നടക്കുന്ന മെഗാ ചിത്രരചന മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും മലര്‍വാടി മഴവില്ല് സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റര്‍ നൗമല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 33049574, 35665700, 35087473, 39741432

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented