.
ദോഹ: പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോക്കറ്റടിക്കുന്നത് പതിവാക്കിയ ഏഷ്യന്‍ വംഷജരായ അഞ്ചംഗ സംഘത്തെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനതിരക്കേറിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെ സംഘം പലരുടെയും ശ്രദ്ധ തിരിച്ച് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇത്തരം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിനും അന്വേഷണത്തിനുമായി മന്ത്രാലയം പ്രത്യേക സംഘം രൂപീകരിച്ചു. ഇതേതുടര്‍ന്നാണ് പ്രതികളായ 5 പേരെ അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയും മോഷ്ടിച്ച വസ്തുക്കളില്‍ ചിലത് അവരുടെ കൈവശം കണ്ടെത്തുകയും ചെയ്തു, പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ സ്വകാര്യ വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും സംശയം തോന്നിയാല്‍ എമര്‍ജന്‍സി സര്‍വീസ് നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: pickpocket, Doha, arrest
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..