
കൊല്ലപ്പെട്ട തൊഴിലാളിയെ കുവൈത്തിലേക്ക് അയച്ച ഫിലിപ്പൈന്‍ എംപ്ലോയ്മെന്റ് ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനും ഫിലിപ്പീന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്ലപ്പെട്ട വനിത മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഫിലിപ്പൈന്‍സിലേക്ക് മടക്കി അയക്കണമെന്ന് ഏജന്‍സിയോട് അഭ്യര്‍ത്തിച്ചിരുന്നു. എന്നാല്‍ തൊഴിലാളിയുടെ അഭ്യര്‍ത്ഥനയില്‍ നടപടിയെടുക്കുന്നതില്‍ ഏജന്‍സി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
വിദഗ്ധരും പ്രൊഫഷണല്‍ തൊഴിലാളികളുമൊഴികെയുള്ള പുതിയ വീട്ടുജോലിക്കാരെ കുവൈത്തിലേക്ക് അയയ്ക്കുന്നതിനാകും നിരോധനം ബാധകമാക്കുകയെന്നും ബെല്ലോ വ്യക്തമാക്കി.
കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന പക്ഷം ഭാഗിക നിരോധനം സമ്പൂര്‍ണ്ണമാക്കി മാറുമെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് അധികൃതര്‍ക്ക് സന്ദേശം അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുമായി ജീനാലിന്‍ വില്ലവെന്റെ എന്ന ഗാര്‍ഹിക തൊഴിലാളിയെ സബാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌പോണ്‍സറായിരുന്നു ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ ഇവര്‍ മരണമടഞ്ഞു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സറേയും ഭാര്യയേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തൊഴിലാളിയെ മര്‍ദ്ദിച്ചതായി സ്‌പോണ്‍സറുടെ ഭാര്യ സമ്മതിക്കുകയും ചെയ്തിരുന്നു എന്നാല്‍ വേലക്കാരിയെ കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്‌പോണ്‍സറുടെ ഭാര്യ അന്വേഷണ ഉദ്യോഗസ്ത്ഥരെ അറിയിക്കുകയും ചെയ്തിരുന്നു.
2018 ല്‍ ഗാര്‍ഹിക തൊഴിലാളിയായ മറ്റൊരു ഫിലിപ്പീന്‍ യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫിലിപ്പീന്‍ പ്രസിഡന്റ് കുവൈത്തിനെതിരെ നടത്തിയ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ കുവൈത്തിലെ ഫിലിപ്പീന്‍ സ്ഥാനപതിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നതിലേക്കും നയിച്ചിരുന്നു. 2018 മെയ് മാസം ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് സംഘര്‍ഷം കെട്ടടങ്ങിയത്.
Content Highlights; philippines temporally ban on sending domestic workers to Kuwait


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..