സാമൂഹികപ്രവര്‍ത്തകരുടെ പെരുന്നാള്‍ സംഗമം ശ്രദ്ധേയമായി


-

മനാമ: ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മയായ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പെരുന്നാള്‍ സംഗമം ശ്രദ്ധേയമായി. പെരുന്നാള്‍ സംഗമത്തില്‍ ഒട്ടേറെപ്പേര്‍ കവിതകളും സംഗീതവും തമാശകളുമായി ഒത്തുചേര്‍ന്നപ്പോള്‍ അതൊരു പുതുമയുള്ള അനുഭവമായി. ബഹ്‌റൈനില്‍ പതിറ്റാണ്ടുകളോളം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍ പ്രസിഡന്റും ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയര്‍മാനുമായിരുന്ന ജോണ്‍ ഐപ്പ് നാട്ടില്‍ നിന്നും സംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സോമന്‍ ബേബി, സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി, ഡോ ജോര്‍ജ് മാത്യു, നാസര്‍ മഞ്ചേരി, ജലാല്‍, ജ്യോതി മേനോന്‍, അന്‍വര്‍ ശൂരനാട്, സുനില്‍ ബാബു, നജീബ് കടലായി, ജലീല്‍ അബ്ദുള്ള, നിസാര്‍ ഉസ്മാന്‍, ഓ കെ കാസിം, അമല്‍ ദേവ്, നിസാര്‍ കൊല്ലത്ത്, മണികുട്ടന്‍, അന്‍വര്‍ കണ്ണൂര്‍, ഗംഗന്‍, സത്താര്‍, ബഷീര്‍ കുമരനെല്ലൂര്‍, അജയഘോഷ്, നൗഫല്‍ അബൂബക്കര്‍, മന്‍സൂര്‍, സലീം നമ്പ്ര, അമീന്‍ വെളിയങ്കോട്, മൊയ്തീന്‍ പയ്യോളി അന്‍വര്‍ ശൂരനാട്, ഷിബു ചെറുതരുത്തി, ശ്രീജ ശ്രീധരന്‍, റാഷിദ് കണ്ണങ്കോട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹാരിസ് പഴയങ്ങാടി സ്വാഗതം പറഞ്ഞു കാസിം പാടത്തകായില്‍ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടര്‍ന്ന് മുസ്തഫ അസീലും ലത്തീഫ് മരക്കാട്ടും നവാസും നയിച്ച ഓണ്‍ലൈന്‍ ഇശല്‍ സന്ധ്യ വ്യത്യസ്ത അനുഭവമായി.

ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെയും മലയാളി കച്ചവടക്കാരുടെ സംഘടന ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ വര്‍ഷം തോറും വേനല്‍ക്കാലത്തു തൊഴിലാളികള്‍ക്കിടയില്‍ നടത്തിവരുന്ന ഹെല്‍പ്പ് ആന്‍ഡ് ഡ്രിങ്ക് എന്ന കര്‍മ്മ പദ്ധതി തുടരുകയാണ്. കനത്ത ചൂടില്‍ തൊഴിലെടുക്കുന്ന സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ കുടിവെള്ളവും പഴവര്‍ഗങ്ങളും അടക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് എല്ലാ വര്‍ഷവും വിതരണം ചെയ്യുന്നത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍, മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായി, ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെയും ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെയും അംഗങ്ങളായ ലത്തീഫ് മരക്കാട്ട്, അന്‍ഒക്ത കണ്ണൂര്‍, കാസിം പാടത്തെകായില്‍, അജീഷ് കെവി, അന്‍വര്‍ ശൂരനാട്, ജൈനല്‍, നൗഷാദ് പൂനൂര്‍, മൊയ്തീന്‍ ഹാജി, സത്യന്‍ പേരാമ്പ്ര, മണ്‍സൂര്‍, സലീം കണ്ണൂര്‍, നജീബ്, സലീം അമ്പലായി എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented