പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു


.

ദോഹ. മാനവ സൗഹൃദത്തിന്റെ പരിമളം പരത്തുന്നവരാവുക എന്നതാണ് സമകാലിക ലോകത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തിയെന്നും മാനവികത ഉദ്‌ഘോഷിക്കുന്ന എല്ലാ സംരംഭങ്ങളേയും പിന്തുണക്കേണ്ടത് നമ്മുടെ സാമൂഹ്യ ബാധ്യതയാണെന്നും ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലാക്കിരിയത്ത് പെരുന്നാള്‍ നിലാവിന്റെ ആദ്യ കോപ്പി ഏറ്റു വാങ്ങി. സമൂഹത്തില്‍ നന്മയുടേയും സഹകരണത്തിന്റേയും സന്ദേശം ഉദ്‌ഘോഷിക്കുന്ന ഈ സംരംഭവുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ പതിപ്പ് സിക്‌സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് അബ്ദുല്‍ അസീസാണ് പ്രകാശനം ചെയ്തത്.

ബ്രാഡ്മ ഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് ഹാഫിസ്, കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റ് ഡയറക്ടര്‍ പി.എ.അഹ്‌മദ് തലായി, അല്‍ മവാസിം മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, നസീം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് മാനേജര്‍ സന്ദീപ് ജി നായര്‍, ഇമാമി ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ബസന്ത്, ഹെല്‍പ്ലൈന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി. ഷിഹാബുദീന്‍, റാഗ് ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.

Content Highlights: perunnal nilavu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented