പെരുന്നാൾ നിലാവ് വാർത്താസമ്മേളനത്തിൽ നിന്ന്
മനാമ; വിഷു ഈസ്റ്റര്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി മീഡിയാ രംഗ്, അറേബ്യന്‍ മെലഡീസിന്റെ ആഭിമുഖ്യത്തില്‍ മെയ് രണ്ടാം തീയ്യതി വൈകിട്ട് ഏഴരക്ക് ഇന്ത്യന്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ 'പെരുന്നാള്‍ നിലാവ്' സംഗീതപരിപാടി അരങ്ങേറും. കോവിഡ് മഹാമാരിയ്ക്കു ശേഷം ഇന്ത്യന്‍ ക്ലബ് ആദ്യമായി ഒരു സംഗീത പരിപാടിക്ക് വേദി ആവുകയാണ്. പൊതുവേദിയില്‍ സാധാരണക്കാര്‍ക്ക്കൂടി ആസ്വദിക്കാനായിട്ടാണ് ഈദിന്റെ ആഘോഷത്തോടനുബന്ധിച്ച് സംഗീത പരിപാടി സൗജന്യമായി നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാപ്പിളപ്പാട്ട് രംഗത്തെ പ്രഗത്ഭനും റേഡിയോ അവതാരകനുമായ യൂസഫ് കാരക്കാട്, റിയാലിറ്റി ഷോ വിധികര്‍ത്താവും ഗായികയുമായ ബെന്‍സീറാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ നിലാവ് ഗംഭീര വിജയമാക്കി മാറ്റാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാന്‍, സെക്രട്ടറി സതീഷ് ഗോപിനാഥ്, പെരുന്നാള്‍ നിലാവ് പരിപാടി ഡയറക്ടര്‍ നിസാര്‍ കുന്നംകുളത്തിങ്കല്‍, കോര്‍ഡിനേറ്റര്‍ റംഷാദ്, സുബിനാസ്, രാജീവ് വെള്ളിക്കോത്ത്, ഇന്ത്യന്‍ ക്ലബ് അസി. സെക്രട്ടറി ബിജോയ് കമ്പ്രത്ത്, അസി. ട്രഷറര്‍ അനീഷ് വര്‍ഗീസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Perunnal Nilavu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..