Representational image
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇവരുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു.
സുഖംപ്രാപിച്ച നാല്പേരെ ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും നിരവധി പേര്‍ സുഖംപ്രാപിക്കുകയാണെന്നും പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.
ക്വാറന്റൈനിലുള്ള നിരവധി പേരുടെ ഫലം നെഗറ്റീവാണ്. വരുന്ന രണ്ടാഴ്ചത്തേക്ക് ആര്‍ക്കും ഖത്തറിലേക്ക് വരാന്‍ സാധിക്കില്ലെന്നതിനാല്‍ ക്വാറന്റൈനിലുള്ളവരുടെ എണ്ണം വലിയ തോതില്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വരുംദിവസങ്ങളില്‍ വലിയ വര്‍ധന ഉണ്ടാവാനിടയില്ല. ഇപ്പോള്‍ എണ്ണം കൂടാന്‍ കാരണം രോഗം കാര്യമായി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നെത്തിവരുടെ ഫലം പുറത്തുവരുന്നത് കൊണ്ടാണ്. അവരുടെ പരിശോധന അന്തിമഘട്ടത്തിലേലേക്ക് കടക്കുകയാണെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. വരും ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തന്നെ അത് രണ്ടക്കത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
അടുത്ത രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. ഞായറാഴ്ച പ്രഖ്യാപിച്ച കടുത്ത നടപടികളിലൂടെ രോഗവ്യാപനം വലിയ തോതില്‍ തടയാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഖത്തറിലെ രോഗികളില്‍ കണ്ടെത്തിയ വൈറസ് വുഹാനിലെ അപേക്ഷിച്ച് താരതമ്യേന തീവ്രത കുറഞ്ഞവയായിരുന്നുവെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
Content Highlights: People infected with coronavirus in Qatar are recovering


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..