പത്തനംതിട്ട ജില്ല പ്രവാസി ഗ്ലോബൽ ഫോറം ലോഗോ പ്രകാശനം ചെയ്യുന്നു.
മനാമ: വിവിധ രാജ്യങ്ങളിലുള്ള പത്തനംതിട്ട ജില്ലയിലെ സാമൂഹിക സാംസ്‌കാരിക കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ഡിസ്ട്രിക് പ്രവാസി ഗ്ലോബല്‍ ഫോറം ബഹ്‌റൈനില്‍ ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനായ ജേക്കബ് തേക്കുതോട് എബ്രഹാം സാമുവേലിനു ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു. ബഹ്‌റൈന്റെ വിവിധ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ സുനില്‍ കോന്നി, ഷിബു ചെറിയാന്‍, എബി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലക്കാരായ പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള പത്തനംതിട്ട ജില്ലക്കാരായ ബഹ്‌റൈന്‍ നിവാസികള്‍ ഇനി പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. രാധാമണി സോമരാജന്‍ (38356506) ബ്ലസന്‍ മാത്യു (36951681) അജി പി ജോയ് (39156283).
Content Highlights: Pathanamthitta Pravasi Global Forum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..