ഷാഹുൽ ഹമീദ്
മദീന: പത്തനംതിട്ട സ്വദേശി ഷാഹുല്‍ ഹമീദ് മദീനയില്‍ അപകടത്തില്‍ മരണപെട്ടു. കുലശേഖരപതി സ്വാദേശിയാണ്. റിയാദില്‍ നിന്ന് ഉംറ ആവശ്യാര്‍ഥം മദീനയില്‍ എത്തിയതായിരുന്നു. ഉംറ നിര്‍വ്വഹിച്ച ശേഷം മദീനയില്‍ നിന്നും മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. മീഖാത്തിനടുത്തുള്ള ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുവാന് ശ്രമം നടത്തിവരികയാണ്. ജിദ്ദയിലെയും മദീനയിലേയും കെ.എം.സി.സി പ്രവര്‍ത്തകര്‍ മൃതദേഹം സംസ്ക്കരിക്കുവാനുള്ള രേഖകള്‍ ശരിയാക്കിവരികയാണ്.
അതേസമയം വെള്ളിയാഴ്ച രാവിലെ മദീനയിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് എട്ട് തീര്‍ത്ഥാടകര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാദി അല്‍-ഫറാ പട്ടണത്തിന് സമീപമുള്ള അല്‍-ഹിജ്റ റോഡിലാണ് ബസ് മറിഞ്ഞതെന്ന് വെള്ളിയാഴ്ച രാവിലെ സൗദി സമയം 6:14 ന് സൗദി റെഡ് ക്രസന്റ് അതോറിറ്റി ഓപ്പറേഷന് റൂമിന് അറിയിപ്പ് ലഭിച്ചതായി റെഡ് ക്രസന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അപകടമുണ്ടായ സ്ഥലത്ത് റെഡ് ക്രസന്റ് ടിം കുതിച്ചെത്തുകയും പരിക്കേറ്റ യാത്രക്കാരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതായി മദീന ബ്രാഞ്ച് റെഡ് ക്രസന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് അല്‍-സഹ്റാനി പറഞ്ഞു. 20 ആംബുലന്‍സ് ടീമുകളും മറ്റ് ആറ് ടീമുകളും രക്ഷാപ്രവര്‍ത്തത്തിന് സംഭസ്ഥലത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഈജിപ്തുകാരും സുഡാനികളുമാണെന്നും ബസ് റോഡില്‍ നിന്ന് തെന്നിമാറിയായിരിക്കാം അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ബസില്‍ 51 പേര് ഉണ്ടായിരുന്നതായി അല്‍ സഹ്റാനി പറഞ്ഞു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ അഞ്ച് പേരെ അത്യാഹിത വിഭാഗം സ്ഥലത്തെത്തി ചികിത്സ നല്‍കുകയും തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ എമര്‍ജന്‍സി ടീംമിന്റെ സഹായത്തേടെ ബസില്‍ കുടുങ്ങിയവരെ പുറത്തെടുക്കുയെും മരിച്ചവരെ മേര്ച്ചറിയിലേക്കുമാറ്റുകയും ചെയ്തു.
തീര്‍ത്ഥാടകര്‍ ഉംറ പൂര്‍ത്തിയാക്കി മദീനയില്‍ ചെലവഴിക്കാപോകവെ രണ്ട് വിശുദ്ധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അല്‍-ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. ഏപ്രില്‍ 16നും തീര്‍ഥാടകര്‍ സഞ്ചരിച്ച മറ്റൊരു ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: Pathanamthitta native died in Madina
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..