കൊറോണ തീര്‍ത്ത പുതിയ സാമൂഹിക പശ്ചാത്തലത്തില്‍ വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടി വീര്‍പ്പ് മുട്ടുന്ന കുട്ടികളുടെ അഭികാമ്യമല്ലാത്ത വ്യവഹാരങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ തീര്‍ക്കുന്ന പ്രശ്നങ്ങളെ വളരെ പക്വവും ക്രിയാത്മകമായും നേരിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ സജ്ജരാക്കാന്‍ ഇസ്ലാഹീ സെന്റര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ.ഇസ്മായില്‍ മരിതേരി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന വെബിനാറില്‍ ബഹ്റൈനിലെ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മുഴുവന്‍ രക്ഷിതാക്കളുടെയും സാന്നിധ്യം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 39974567, 32231141
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..